Tuesday, November 13, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

33 ട്രക്ക്‌ ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും വകവരുത്തി; ഒമ്പതംഗ സംഘം അറസ്‌റ്റില്‍

uploads/news/2018/09/248077/3.jpg

ഭോപ്പാല്‍: ഡ്രൈവര്‍മാരും ക്ലീനര്‍മാരുമുള്‍പ്പെടെ 33 പേരെ വകവരുത്തി ട്രക്കുകള്‍ കവര്‍ന്ന അന്തര്‍സംസ്‌ഥാന മോഷണസംഘത്തിലെ ഒമ്പതുപേര്‍ അറസ്‌റ്റില്‍. വിവിധ സംസ്‌ഥാനങ്ങളില്‍ കൊല നടത്തിയ സംഘത്തെ മഹാരാഷ്‌ട്ര പോലീസാണു വലയിലാക്കിയത്‌.
ട്രക്ക്‌ ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായി അടുത്തുകൂടിയശേഷം കൊല നടത്തി വാഹനങ്ങളുമായി മുങ്ങുകയായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 33 പേരെ വകവരുത്തിയെന്ന്‌ അറസ്‌റ്റിലായവര്‍ സമ്മതിച്ചു.
മധ്യപ്രദേശ്‌(15), മഹാരാഷ്‌ട്ര(എട്ട്‌), ഛത്തീസ്‌ഗഡ്‌ (അഞ്ച്‌), ഒഡീഷ(രണ്ട്‌) എന്നിങ്ങനെ കൊലപാതകങ്ങള്‍ നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഒഡീഷയിലും സംഘം വിഹരിച്ചിരുന്നു.
അറസ്‌റ്റിലായ പ്രജാപതിയും (30), ആദേശ്‌ കമ്പ്ര(50)യുമായിരുന്നു സംഘത്തിന്റെ സൂത്രധാരന്മാരെന്ന്‌ ഡി.ഐ.ജി. പറഞ്ഞു. ഇരുവരും ഭോപ്പാല്‍ സ്വദേശികളാണ്‌. ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായി അടുത്തുകൂടിയശേഷം അവര്‍ക്കു വിഷം കലര്‍ത്തിയ മദ്യം നല്‍കി മയക്കും. തുടര്‍ന്ന്‌ കൊല നടത്തി വാഹനങ്ങളുമായി മുങ്ങും. മോഷ്‌ടിച്ച വാഹനങ്ങള്‍ കിട്ടുന്ന വിലയ്‌ക്കു മറിച്ചുവില്‍ക്കുകയായിരുന്നു ഇവരുടെ രീതിയെന്നും പോലീസ്‌ പറഞ്ഞു.
അറസ്‌റ്റിലായ ഒമ്പതുപേരെയും പോലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. മോഷ്‌ടിച്ച ഒരു ട്രക്കും കമ്പിവടികളും മരുന്നുകളും പ്രതികളുടെ പക്കല്‍നിന്നു കണ്ടെടുത്തു. ഭോപ്പാല്‍, മാന്‍ഡിദ്വീപ്‌, ഹോസംഗബാദ്‌, ഗുന, നാഗ്‌പുര്‍, സാംബല്‍പ്പുര്‍ എന്നിവിടങ്ങളിലെല്ലാം പ്രതികള്‍ കൊല നടത്തിയെന്നാണു പോലീസ്‌ നല്‍കുന്ന വിവരം.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW