Saturday, February 09, 2019 Last Updated 45 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

കാര്‍ഷികവിള സംഭരണത്തിനും താങ്ങുവിലയ്‌ക്കും പുതിയ പദ്ധതി

uploads/news/2018/09/248076/2.jpg

ന്യൂഡല്‍ഹി:ധാന്യവിളകളും എണ്ണക്കുരുക്കളും സംഭരിക്കുന്നതിനും കര്‍ഷകര്‍ക്കു മിനിമം താങ്ങുവില നിശ്‌ചയിക്കുന്നതിനും പുതിയ പദ്ധതിക്ക്‌ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രാസഭാ യോഗം അംഗീകാരം നല്‍കി.
അന്നദാതാ മൗല്യ സംരക്ഷണ്‍ അഭിയാന്‍ എന്ന പേരിലാണു പദ്ധതി. മറ്റു വകുപ്പുകള്‍ക്ക്‌ കീഴില്‍ വരുന്ന ഭക്ഷ്യ- പൊതു വിതരണ പദ്ധതികള്‍ക്കും ഇതിന്റെ കീഴില്‍ താങ്ങുവില ഉറപ്പാക്കും. സംഭരണത്തിനു സ്വകാര്യമേഖലയ്‌ക്ക്‌ അനുമതി നല്‍കാനും യോഗം തീരുമാനിച്ചു.
താങ്ങുവില പദ്ധതി (പി.എസ്‌.എസ്‌), വിലക്കമ്മി ഒടുക്കല്‍ പദ്ധതി (പി.ഡി.പി.എസ്‌), സ്വകാര്യ ശേഖരണ സംഭരണ പദ്ധതി(പി.പി.പി.എസ്‌) തുടങ്ങിയവയെല്ലാം ഒറ്റക്കുടക്കീഴിലാക്കും. വിപണിവില താങ്ങുവിലയേക്കാള്‍ താഴെപ്പോകുമ്പോഴും സംസ്‌ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെടുമ്പോഴും പരമാവധി സര്‍വീസ്‌ച്ചാര്‍ജ്‌ 15 ശതമാനമായിരിക്കും. പദ്ധതിക്ക്‌ അധികഗ്യാരണ്ടിയായി 16,550 കോടി അനുവദിക്കാനും തീരുമാനിച്ചു. 22 ധാന്യങ്ങള്‍ക്കു താങ്ങുവില പദ്ധതിയുടെ പ്രയോജനം ലഭിക്കും. താങ്ങുവില നല്‍കി നിര്‍ദിഷ്‌ട മാര്‍ക്കറ്റുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കര്‍ഷകരില്‍ നിന്ന്‌ പി.പി.പി.എസ്‌ മാര്‍ഗരേഖയുടെ അടിസ്‌ഥാനത്തില്‍ മാത്രമാവും സ്വകാര്യപങ്കാളികള്‍ക്ക്‌ വസ്‌തുക്കള്‍ സംഭരിക്കാന്‍ അനുമതിയുണ്ടാകുക.
ആദ്യഘട്ടമെന്ന നിലയ്‌ക്ക്‌ പരീക്ഷണാടിസ്‌ഥാനത്തിലാവും നടത്തുക. സംസ്‌ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. എന്നാല്‍, സ്വകാര്യസംരംരഭകരെ പങ്കാളികളാക്കുന്ന കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ തീരുമാനമെടുക്കാം.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW