Tuesday, November 13, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

180 വിദ്യാര്‍ഥികള്‍ പുറത്തുതന്നെ മെഡി. ഓര്‍ഡിനന്‍സ്‌ റദ്ദാക്കി

uploads/news/2018/09/248074/0.jpg

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളെ പുറത്താക്കിയ സുപ്രീം കോടതിവിധി മറികടക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്‌ സുപ്രീം കോടതി റദ്ദാക്കി.
കോടതിയുടെ അധികാരത്തിലും പ്രവര്‍ത്തനത്തിലും കടന്നുകയറാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തിയതെന്നും കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളെ മറികടക്കാനുള്ള നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നും നിശിത വിമര്‍ശനം.
"കേരള പ്രഫഷണല്‍ കോളജസ്‌ (മെഡിക്കല്‍ കോളജ്‌ പ്രവേശനം ക്രമപ്പെടുത്തല്‍) ഓര്‍ഡിനന്‍സ്‌ 2017" റദ്ദായതോടെ ഈ മെഡിക്കല്‍ കോളജുകള്‍ 2016-17 വര്‍ഷം എം.ബി.ബി.എസിനു പ്രവേശനം നല്‍കിയ 180 വിദ്യാര്‍ഥികളാണു പുറത്തായത്‌. ഇവരെ ക്ലാസില്‍ ഇരുത്തരുതെന്നും പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്നും കഴിഞ്ഞ ഏപ്രിലില്‍ ഓര്‍ഡിനന്‍സ്‌ സ്‌റ്റേ ചെയ്‌്തതിനൊപ്പം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
കോളജുകള്‍ നിയമവിരുദ്ധമായി നടത്തുകയും കോടതികള്‍ അസാധുവാക്കുകയും ചെയ്‌ത പ്രവേശനം ഓര്‍ഡിനന്‍സിലൂടെ നിയമാനുസൃതമാക്കിയതു ചോദ്യംചെയ്‌ത്‌ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര, ജസ്‌റ്റിസ്‌ ഇന്ദിര ബാനര്‍ജി എന്നിവരുടെ വിധി.
പ്രവേശനം റദ്ദാക്കിയതിനെതിരേ കോളജുകള്‍ നല്‍കിയ ഹര്‍ജിയും വിദ്യാര്‍ഥികളുടെ പുനഃപരിശോധനാ ഹര്‍ജിയും തള്ളിയതിനു ശേഷമാണ്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയത്‌. കോടതിവിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സ്‌ വിശദീകരണം ആവശ്യപ്പെട്ട്‌ ഒരു തവണ മടക്കിയതിനു ശേഷമാണു സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസായ പി. സദാശിവം അംഗീകരിച്ചത്‌. അതു സ്‌റ്റേ ചെയ്‌തതിനു പിന്നാലെ ഇതു സംബന്ധിച്ച ബില്ല്‌ നിയമസഭയില്‍ പ്രതിപക്ഷ പിന്തുണയോടെ പാസാക്കിയതും വിഫലമായി.
ഈ മെഡിക്കല്‍ കോളജുകളിലെ 2016-17 വര്‍ഷത്തെ പ്രവേശനം മേല്‍നോട്ട സമിതിയാണ്‌ ആദ്യം റദ്ദാക്കിയത്‌. ഇതിനെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി രണ്ടു കോളജുകള്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു. തുടര്‍ന്നായിരുന്നു സുപ്രീം കോടതിയിലെ നിയമപോരാട്ടം.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW