Tuesday, November 13, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

രൂപ കയറി, പണപ്പെരുപ്പത്തില്‍ ആശ്വാസം; വിപണിയിലും നേട്ടം

മുംബൈ: ചരിത്രത്തകര്‍ച്ചയില്‍നിന്നു മൂല്യംമെച്ചപ്പെടുത്തി രൂപ. ഓഹരി വിപണിയിലെ ഉണര്‍വും പണപ്പെരുപ്പം കുറഞ്ഞതും ഇന്നലെ ശുഭവാര്‍ത്തകളായി. സാമ്പത്തിക നില ചര്‍ച്ചചെയ്യാന്‍ ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗം വിളിച്ചിട്ടുണ്ട്‌.
ഇന്നലെ ഒരു ഘട്ടത്തില്‍ ഡോളറിന്റെ മൂല്യം 72.91 രൂപയായി ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്‌ ഇത്‌ 72.18 രൂപയായി മാറി. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ്‌ ഇതു വിപണികള്‍ക്കു നല്‍കിയത്‌.
ഇതോടെ രണ്ടുദിവസത്തെ നഷ്‌ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയിലും നേട്ടമുണ്ടായി. സെന്‍സെക്‌സ്‌ 304.83 പോയിന്റ്‌ നേട്ടത്തില്‍ 37,717.96ലും നിഫ്‌റ്റി 82.40 പോയിന്റ്‌ ഉയര്‍ന്ന്‌ 11,369.90ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ ആശ്വാസമുണ്ടായി. ഓഗസ്‌റ്റില്‍ സൂചിക പത്തുമാസത്തെ താഴ്‌ചയായ 3.69 ശതമാനം രേഖപ്പെടുത്തി. ജൂലൈയില്‍ ഇത്‌ 4.17 ശതമാനമായിരുന്നു. ഭക്ഷ്യ, ഭക്ഷ്യേതര വസ്‌തുക്കളുടെ വില കുറഞ്ഞതാണു സൂചികയില്‍ പ്രതിഫലിച്ചത്‌.
സാമ്പത്തികനില ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി, നീതി ആയോഗ്‌ വൈസ്‌ ചെയര്‍മാന്‍ രാജീവ്‌ കുമാര്‍, ധന സെക്രട്ടറി ഹസ്‌മുഖ്‌ ആദിയ തുടങ്ങിയവര്‍ പങ്കെടുക്കും. ധനക്കമ്മി, ഇന്ധന വില തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW