Thursday, September 13, 2018 Last Updated 43 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

കേരളം റിപ്പോര്‍ട്ട്‌ നല്‍കിയില്ല; കേന്ദ്രസഹായം വൈകുന്നു

ന്യൂഡല്‍ഹി:പ്രളയക്കെടുതിയെക്കുറിച്ചു കേരളം സമഗ്ര റിപ്പോര്‍ട്ട്‌ നല്‍കാന്‍ വൈകുന്ന സാഹചര്യത്തില്‍ കേന്ദ്രസഹായവും വൈകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയില്‍ ഇന്നലെച്ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേരളത്തിന്‌ അധികസഹായം നല്‍കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്‌തില്ല. പ്രകൃതി ദുരന്തവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായാണ്‌ ഇന്നലെ യോഗം ചേര്‍ന്നത്‌. കേരളം റിപ്പോര്‍ട്ട്‌ നല്‍കിയില്ലെന്നും അതിനാലാണു സംസ്‌ഥാനത്തെ വിഷയം പരിഗണിക്കാത്തതെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ അടുത്ത യോഗത്തില്‍ സംസ്‌ഥാനത്തിനുള്ള അധിക സഹായത്തെക്കുറിച്ച്‌ ആലോചിക്കും.
അതേസമയം, വരള്‍ച്ച നാശംവിതച്ച ഉത്തര്‍പ്രദേശിന്‌ 157 കോടിയും ചുഴലിക്കാറ്റ്‌ ബാധിച്ച മഹാരാഷ്‌്രടയ്‌ക്ക്‌ 60 കോടി രൂപയും ദേശീയദുരന്ത നിവാരണ ഫണ്ടില്‍നിന്ന്‌ അധികസഹായമായി നല്‍കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി. കൃഷി മന്ത്രി രാധാമോഹന്‍ സിങ്‌, ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി, ആഭ്യന്തരസെക്രട്ടറി രാജീവ്‌ ഗൗബെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നാഗാലാന്‍ഡിലെ പ്രളയവും യോഗത്തില്‍ ചര്‍ച്ചയായില്ല.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW