Tuesday, January 22, 2019 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

ഇന്ധനവിലവര്‍ധന: ഇടപെടാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ദിവസേനയുണ്ടാകുന്ന മാറ്റത്തില്‍ ഇടപെടാനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ചീഫ്‌ ജസ്‌റ്റിസ്‌ രാജേന്ദ്ര മേനോന്‍, ജസ്‌റ്റിസ്‌ വി.കെ. റാവു എന്നിവരുടെ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. ഇന്നലെ ഇന്ധന വിലയില്‍ വര്‍ധനയുണ്ടായില്ല. തുടര്‍ച്ചയായി ആറ്‌ ദിവസം വിലവര്‍ധിച്ചശേഷമാണ്‌ ഇടവേളയുണ്ടായത്‌.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം സംബന്ധിച്ചുള്ള തീരുമാനങ്ങളുടെ ഭാഗമാണു പെട്രോള്‍ വില വര്‍ധനയെന്നു കോടതി വിലയിരുത്തി.
ന്യായമായ വില ഉറപ്പാക്കാന്‍ സര്‍ക്കാരിന്‌ ഇടപെടാം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ കോടതിക്കാകില്ലെന്നു ജഡ്‌ജിമാര്‍ വ്യക്‌തമാക്കി.
ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ ഡല്‍ഹിയില്‍ ഡിസൈനറായ പൂജ മഹാജനാണു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്‌.
നാലാഴ്‌ചയ്‌ക്കകം നിലപാടു വ്യക്‌തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ച കോടതി നവംബര്‍ 16നു വീണ്ടും വാദം കേള്‍ക്കും.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW