Thursday, September 13, 2018 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

യു.പിയിലെ ഫാക്‌ടറിയില്‍ സ്‌ഫോടനം: 6 പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍, നാഗിനാ റോഡിലെ മോഹിത്‌ പെട്രോ-കെമിക്കല്‍ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്കു ഗുരുതരപരുക്ക്‌. ഒരാളെ കാണാതായി.
ഫാക്‌ടറിയിലെ എഥനോള്‍ ഉത്‌പാദിപ്പിക്കുന്ന ബോയിലറില്‍ അറ്റകുറ്റപ്പണിക്കിടെ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സ്‌ഫോടനം. ദിവസങ്ങളായി പ്രവര്‍ത്തിക്കാതിരുന്ന ബോയിലറില്‍ വെല്‍ഡിങ്‌ ജോലികള്‍ നടക്കുകയായിരുന്നു. ഒളിവില്‍പോയ ഫാക്‌ടറി ഉടമയ്‌ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ്‌ അറിയിച്ചു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW