Thursday, June 27, 2019 Last Updated 42 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

ഭീമ കൊറേഗാവ്‌ കേസ്‌: ആക്‌ടിവിസ്‌റ്റുകളുടെ വീട്ടുതടങ്കല്‍ 17 വരെ നീട്ടി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ്‌ കലാപക്കേസില്‍ പ്രതികളായ അഞ്ച്‌ ആക്‌ടിവിസ്‌റ്റുകളുടെ വീട്ടുതടങ്കല്‍ അഞ്ച്‌ ദിവസത്തേക്കു സുപ്രീംകോടതി ദീര്‍ഘിപ്പിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയുടെ ബെഞ്ചിന്റേതാണു തീരുമാനം. കേസ്‌ 17 നു പരിഗണിക്കും. ആക്‌ടിവിസ്‌റ്റുകളായ വരവര റാവു, അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗൊണ്‍സാല്‍വസ്‌, സുധ ഭരദ്വാജ്‌, ഗൗതം നാവലാഖ എന്നിവരാണു വീട്ടുതടങ്കലില്‍ കഴിയുന്നത്‌.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31-നു പുനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിനുശേഷമാണു കലാപമുണ്ടായത്‌. ഓഗസ്‌റ്റ്‌ 28-നാണ്‌ ഇവരെ മഹാരാഷ്‌ട്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW