Friday, April 26, 2019 Last Updated 26 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

റാഫേല്‍ യുദ്ധവിമാനക്കാരാര്‍: കേന്ദ്രത്തെ ന്യായീകരിച്ച്‌ വ്യോമസേനാ തലവന്‍

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാറിനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച്‌ വ്യോമസേനാ തലവന്‍.
യഥാര്‍ഥ കരാറിലുള്ളതിനേക്കാള്‍ കുറവ്‌ വിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സാഹചര്യങ്ങള്‍ക്കനുസൃതമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ എയര്‍ ചീഫ്‌ മാര്‍ഷല്‍ ബി.എസ്‌. ധനോവ ന്യായീകരിച്ചത്‌.
വ്യോമസേനാ നവീകരണം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കവെയാണ്‌ ആദ്യ കരാറിന്‍ പ്രകാരമുള്ള 126-ല്‍നിന്ന്‌ വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ധനോവ നിലപാടു വ്യക്‌തമാക്കിയത്‌. പ്രതിരോധ സംവിധാനത്തില്‍ വ്യോമസേനയുടെ കരുത്തു ചോരുന്നു എന്ന്‌ ബോധ്യപ്പെടുന്നപക്ഷം സര്‍ക്കാരുകള്‍ തമ്മില്‍ കരാറിലേര്‍പ്പെട്ട്‌ അടിയന്തരവാങ്ങലിനു കേന്ദ്രസര്‍ക്കാര്‍ തയാറാകുക പതിവാണ്‌. ഇത്തരം "അടിയന്തര" വാങ്ങലുകള്‍ മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട്‌. ആണവശക്‌തികളായ രണ്ട്‌ അയല്‍ക്കാരില്‍നിന്നു സുരക്ഷാഭീഷണി ഉയരുന്ന സാഹചര്യത്തില്‍ 36 റാഫേല്‍ വിമാനങ്ങള്‍ (രണ്ട്‌ സ്‌ക്വാഡ്രണ്‍) വ്യോമസേനയ്‌ക്കു താല്‍ക്കാലിക ആശ്വാസം പകരും-ധനോവ പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW