Thursday, September 13, 2018 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

ഒളിത്താവളത്തില്‍നിന്നു വീഡിയോ മുഖേന ചോക്‌സി; എന്റെ ഓഹരിയുടമകള്‍ ഇനി എന്തു ചെയ്യും?

ന്യൂഡല്‍ഹി: ഗീതാഞ്‌ജലി ജൂവലേഴ്‌സിലെ ആറായിരത്തോളം ജീവനക്കാരുടെയും ഓഹരിയുടമകളുടെയും ഭാവി അവതാളത്തിലാക്കിയതിനു സര്‍ക്കാരിനെ പഴിച്ച്‌ മെഹുല്‍ ചോക്‌സി. 13,000 കോടി രൂപയുടെ ബാങ്ക്‌ വായ്‌പാത്തട്ടിപ്പില്‍ പ്രതിയായി ആന്റിഗ്വയിലേക്കു ചേക്കേറിയ ചോക്‌സി ഇതു രണ്ടാം തവണയാണു വീഡിയോയിലൂടെ പ്രതികരിക്കുന്നത്‌.
തെറ്റായ പരാതിയുടെ പേരിലാണു ഞാനിപ്പോള്‍ ഭീതിയില്‍ കഴിയുന്നത്‌. എന്റെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വ്യാപാര സാധനങ്ങള്‍ എടുത്തുകൊണ്ടുപോയി. എല്ലാം നടന്നത്‌ ഒറ്റ ആഴ്‌ചകൊണ്ടാണ്‌. അമേരിക്കയില്‍ ചികില്‍സയിലായിരുന്നതുകൊണ്ടാണു ഫെബ്രുവരിയില്‍ മടങ്ങാതിരുന്നത്‌. ആശുപത്രിയില്‍നിന്ന്‌ ഇറങ്ങും മുമ്പേ കമ്പനി പൂട്ടിയനിലയിലായി.ഇനി പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ ചെയ്യില്ല. എങ്ങനെ രാജ്യത്തിനു ഭീഷണിയാണെന്നു വ്യക്‌തമാക്കാതെയാണ്‌ ഇന്ത്യന്‍ സര്‍ക്കാര്‍ പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയത്‌. ഒരാഴ്‌ചകൊണ്ട്‌ ഒരു കമ്പനി പൂട്ടിച്ച ചരിത്രം ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ മുമ്പുണ്ടായിട്ടുണ്ടോയെന്നും വീഡിയോ മുഖേന ചോക്‌സി ചോദിക്കുന്നു.
പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍നിന്നു കോടികളുടെ വായ്‌പയെടുത്തു മുങ്ങിയ പ്രമുഖ വജ്രവ്യാപാരി നീരവ്‌ മോഡിയുടെ അനന്തരവനാണ്‌ ചോക്‌സി. തട്ടിപ്പിനുശേഷം രാജ്യം വിട്ട ചോക്‌സിക്കു കഴിഞ്ഞ വര്‍ഷമാണ്‌ ആന്റിഗ്വ പൗരത്വം നല്‍കിയത്‌. ഇതു റദ്ദാക്കി ഇന്ത്യയിലേക്കു മടക്കിയയയ്‌ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമ്പോഴാണ്‌ ചോക്‌സി വിശദീകരണവുമായി രംഗത്തെത്തിയത്‌.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW