Thursday, September 13, 2018 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

പെറ്റ്‌ഷോപ്പുകള്‍ക്ക്‌ പെരുമാറ്റച്ചട്ടം

ന്യൂഡല്‍ഹി: പെറ്റ്‌ ഷോപ്പുകള്‍ക്ക്‌ പെരുമാറ്റച്ചട്ടവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതനുസരിച്ച്‌ സംസ്‌ഥാന മൃഗസംരക്ഷണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവര്‍ക്കു മാത്രമേ പെറ്റ്‌ ഷോപ്പുകളോ ഇതുമായി ബന്ധപ്പെട്ട ബിസിനസോ നടത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ 60 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‌ അപേക്ഷ സമര്‍പ്പിക്കണമെന്ന്‌ ഈ മാസം ആറിനു കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിയമം പാലിക്കാത്ത ഷോപ്പുകള്‍ അടച്ചുപൂട്ടുമെന്നും ഉത്തരവ്‌ വ്യക്‌തമാക്കുന്നു. അടച്ചു പൂട്ടുന്ന ഷോപ്പുകളിലെ പക്ഷികളെയും സന്നദ്ധ സംഘടനകള്‍ക്കു കൈമാറും.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW