Thursday, September 13, 2018 Last Updated 59 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.15 AM

ഷെരീഫിനും മകള്‍ക്കും മൂന്ന്‌ ദിവസത്തെ പരോള്‍

uploads/news/2018/09/248058/3.jpg

ഇസ്ലാമാബാദ്‌: ഭാര്യ കുല്‍സൂം നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്‌ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനു പരോള്‍ അനുവദിച്ചു.
അദ്ദേഹത്തിന്റെ മകള്‍ മറിയം, മരുമകന്‍ മുഹമ്മദ്‌ സഫ്‌ദര്‍ എന്നിവര്‍ക്കും പാക്‌ സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ശനിയാഴ്‌ച വരെയാണു പരോള്‍. അഴിമതിക്കേസിലാണ്‌ ഇവര്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്‌. നാളെ റീജന്റ്‌ പാര്‍ക്ക്‌ മോസ്‌കില്‍ കുല്‍സൂമിന്റെ സംസ്‌കാരച്ചടങ്ങളുകള്‍ നടക്കുമെന്നാണു സൂചന. ചൊവ്വാഴ്‌ചയാണു ലണ്ടനിലെ ആശുപത്രിയില്‍ കുല്‍സൂം നവാസ്‌ അന്തരിച്ചത്‌. അഞ്ച്‌ ദിവസത്തെ പരോളാണു നവാസ്‌ ഷെരീഫ്‌ ആവശ്യപ്പെട്ടത്‌. കുല്‍സൂമിന്റെ സംസ്‌കാരം വൈകിയാല്‍ പരോള്‍ നീട്ടിനല്‍കാന്‍ സാധ്യതയുണ്ടെന്നു പഞ്ചാബ്‌ പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു.

Ads by Google
Thursday 13 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW