Friday, November 16, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.15 AM

ധനമന്ത്രിയെ കണ്ടെന്നു മല്യ; കല്ലുവച്ച നുണയെന്നു ജയ്‌റ്റ്ലി

uploads/news/2018/09/248057/2.jpg

ലണ്ടന്‍: ഇന്ത്യ വിടുന്നതിനു മുമ്പ്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുമായി കൂടിക്കാഴ്‌ച നടത്തിയെന്നു വിവാദ വ്യവസായി വിജയ്‌ മല്യ. എന്നാല്‍, മല്യയുടെ അവകാശവാദം വസ്‌തുതാ വിരുദ്ധമെന്നു ജയ്‌റ്റ്‌ലി പ്രതികരിച്ചു.
2014 ല്‍ രാജ്യം വിടുന്നതിനു മുമ്പ്‌ ജയ്‌റ്റ്‌ലിയെ സന്ദര്‍ശിച്ചെന്നാണു ലണ്ടനില്‍ കോടതിയില്‍ ഹാജരാകാനെത്തിയ മല്യ പറഞ്ഞത്‌. "ഞാന്‍ ഒളിച്ചോടുകയായിരുന്നില്ല. മുന്‍കൂട്ടി നിശ്‌ചയിച്ച കൂടിക്കാഴ്‌ചയ്‌ക്കായി ജനീവയിലേക്കു പോകുകയായിരുന്നു. രാജ്യം വിടുംമുമ്പ്‌ ധനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ബാങ്കുകള്‍ക്കുള്ള കടം വീട്ടുന്നത്‌ സംബന്ധിച്ച്‌ എന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു" - അദ്ദേഹം പറഞ്ഞു. ജയ്‌റ്റ്‌ലിയെ പേരെടുത്ത്‌ പറയാതെയാണു മല്യ പരാമര്‍ശിച്ചത്‌. പാര്‍ലമെന്റില്‍വച്ചാണു മന്ത്രിയെ കണ്ടത്‌.
ഔദ്യോഗികമായിട്ടായിരുന്നില്ല കൂടിക്കാഴ്‌ചയെന്നും മല്യ വ്യക്‌തമാക്കി.
എന്നാല്‍, മല്യയുടെ അവകാശവാദം തെറ്റാണെന്നു അരുണ്‍ ജയ്‌റ്റ്‌ലി പ്രതികരിച്ചു. 2014 മുതല്‍ മല്യക്കു സന്ദര്‍ശനം അനുവദിച്ചിട്ടില്ല. രാജ്യസഭാ എം.പിയെന്ന നിലയിലുള്ള അവകാശങ്ങള്‍ മല്യ ദുരുപയോഗം ചെയ്‌തെന്നും ജയ്‌റ്റ്‌ലി ആരോപിച്ചു. ഒരു ദിവസം പാര്‍ലമെന്റില്‍നിന്നു മടങ്ങവേ സംസാരിക്കാനായി മല്യ ശ്രമിച്ചെങ്കിലും ബാങ്കുകളോടാണ്‌ ചര്‍ച്ച നടത്തേണ്ടതെന്നു താന്‍ നിര്‍ദേശിച്ചിരുന്നതായി ജയ്‌റ്റ്‌ലി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
അതേ സമയം, തന്റെ മുഴുവന്‍ വായ്‌പക്കുടിശികയും അടച്ചുതീര്‍ക്കാന്‍ ഉപകരിക്കുന്ന സമഗ്ര നിര്‍ദേശം കര്‍ണാടക െഹെക്കോടതിക്കു സമര്‍പ്പിച്ചിരുന്നെന്നു വിജയ്‌ മല്യ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്ന വെസ്‌റ്റ്‌ മിന്‍സ്‌റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതിവളപ്പില്‍വച്ചായിരുന്നു മല്യയുടെ അവകാശവാദം.വിവിധ കമ്പനികളുടെ പേരില്‍ വായ്‌പയെടുത്ത ഏകദേശം 9,000 കോടി രൂപ തിരിച്ചടച്ചില്ലെന്നും അതില്‍ വലിയൊരു പങ്ക്‌ വിദേശത്തേക്കു കടത്തിയെന്നുമുള്ള കേസാണു മല്യക്കെതിരേയുള്ളത്‌. മല്യയുടെയും അദ്ദേഹത്തിന്റെ യുെണെറ്റഡ്‌ ബ്രുവറീസ്‌ ഗ്രൂപ്പിന്റെയുമായി 13,900 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ പട്ടിക കഴിഞ്ഞ ജൂണില്‍ െഹെക്കോടതിക്കു സമര്‍പ്പിച്ചിരുന്നു. അവ കോടതിയുടെ മേല്‍നോട്ടത്തില്‍ വിറ്റ്‌ കടം വീട്ടാമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിരുന്നു. ഈ സ്വത്തുക്കളിലേറെയും വിവിധ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്ത്‌ മരവിപ്പിച്ചിരിക്കുകയാണ്‌. കേസിന്റെ വിധി വെസ്‌റ്റ്‌ മിന്‍സ്‌റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതി ഡിസംബര്‍ 10-ന്‌ പ്രഖ്യാപിക്കും.

Ads by Google
Thursday 13 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW