വാഷിങ്ടണ്‍: ലഹരിമരുന്നു നിര്‍മാണത്തിലും കടത്തലിലും ഉള്‍പ്പെട്ടിട്ടുള്ള 21 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ചേര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്, പാകിസ്താന്, മ്യാന്മാര് എന്നിവയാണു പട്ടികയിലുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ലഹരിമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടാമെന്ന് അമേരിക്ക വിശദീകരിച്ചു.