Wednesday, September 12, 2018 Last Updated 9 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 09.26 PM

ഫേസ്ബുക്ക് വില്ലനായി, ആദ്യ ഭാര്യയെ രണ്ടാം ഭാര്യ കണ്ടെത്തി; മുകേഷ് അഴിയെണ്ണേണ്ടി വരും

uploads/news/2018/09/248053/face-book-post.jpg

ബംഗളൂരു : ഫേസ്ബുക്ക് കാരണം ജീവിതത്തില്‍ അഴിയെണ്ണിയേക്കാമെന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് മുകേഷ് എന്ന യുവാവ്. സംഭവം വിവാഹപ്രശ്‌നങ്ങളാണ്. മുകേഷിന്റെ ആദ്യ ഭാര്യയെ രണ്ടാം ഭാര്യ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതോടെയാണ് മുകേഷ് കുഴപ്പത്തിലായത്. ഭര്‍ത്താവ് രണ്ട് കല്യാണം കഴിച്ചതാണെന്ന് രണ്ട് ഭാര്യമാര്‍ക്കും അറിയുമായിരുന്നില്ല. ഭര്‍ത്താവിന്റെ കള്ളക്കളി പുറത്തായതോടെ രണ്ടാം ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്.

2013-ലാണ് മൈസൂര്‍ സ്വദേശിനിയെ മുകേഷ് വിവാഹം കഴിച്ചത്. എന്നാല്‍ ഇത് മറച്ചു വച്ച് 2017-ല്‍ ബംഗളൂരുവിലെ കോടതി ജീവനക്കാരിയുമായി മുകേഷ് വീണ്ടും വിവാഹിതനായി. ജോലി സ്ഥലത്തു നിന്ന് മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവര്‍ ബംഗളൂരുവില്‍ തന്നെയാണ് താമസിച്ചിരുന്നത്. മൈസൂരിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായ മുകേഷ് ശനി, ഞായര്‍ ദിവസങ്ങളില്‍ നാട്ടിലെത്തുമായിരുന്നതിനാല്‍ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ വില്ലനായി ഫേസ്ബുക്ക് എത്തിയത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വാഭാവികമായി ഒന്നുമില്ലാത്തതിനാല്‍ ഇരുവരും പരിചയത്തിലായി, ചാറ്റിംഗും ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് തന്നോട് ചാറ്റ് ചെയ്യുന്നതെന്ന് യുവതി മനസിലാക്കി. യുവതി ജോലി ചെയ്യുന്ന കോടതിയിലെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിലെ ബന്ധുക്കളില്‍ ചിലര്‍ക്കും ഇവര്‍ റിക്വസ്റ്റ് അയച്ചിരുന്നു. പരിചിതമല്ലാത്തയാളായതിനാല്‍ റിക്വസ്റ്റ് ലഭിച്ചവര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ മുകേഷിന്റെ ഭാര്യയാണെന്ന വിവരം പുറത്തായത്. തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്‌തെങ്കിലും വിവാഹം കഴിച്ച കാര്യം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ ഭാര്യയെ നേരിട്ട് കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രണ്ടാം ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Ads by Google
Wednesday 12 Sep 2018 09.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW