Tuesday, July 16, 2019 Last Updated 11 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.27 PM

മ്യൂസിയത്തില്‍ വന്‍ കൊള്ള; മോഷ്ടിച്ചത് മ്യൂസിയത്തിലെ പ്രാണികളെ

insect museum, theft

ഫിലാഡെല്‍ഫിയ: മ്യൂസിയത്തില്‍ വന്‍ മോഷണം നടന്നിരിക്കുന്നു, എന്നാല്‍ മോഷ്ടിച്ചതാകട്ടെ പ്രാണികളെ. ലോക പ്രശസ്തമായ പ്രാണി മ്യൂസിയത്തില്‍ മോഷണം നടത്തിയ കള്ളന്മാര്‍ 21 ലക്ഷം രൂപയോളം വില വരുന്ന പ്രാണികളെയാണ് അവിടെ നിന്നും മോഷ്ടിച്ചത്. മോഷണം നടന്നത് ഓഗസ്റ്റിലാണെങ്കിലും അടുത്തിടെയാണ് പല പ്രാണികളെയും കാണാനില്ല എന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രാണികള്‍ മോഷണം പോയി എന്ന് അധികൃതര്‍ക്ക് മനസിലാകുന്നത്.

പല സമയങ്ങളിലായാണ് പ്രാണികളെ മോഷണ സംഘം മ്യൂസിയത്തില്‍ നിന്നും കടത്തിയത്. മ്യൂസിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്ത്. ജീവനക്കാരുടെ യൂണിഫോമിലുള്ള കുറച്ചാളുകള്‍ പല തവണയായി പ്രാണികളെ കടത്തുകയായിരുന്നു. മോഷണം പോയ ജീവികളുടെ ആകെ വില 30,000 മുതല്‍ 50,000 ഡോളര്‍ വരെയാണെന്നും പോലീസ് പറഞ്ഞു.

ഈ പ്രാണികളെ വിവിധ പഠനക്ലാസുകളുടെ ഭാഗമായും മറ്റും എക്‌സ്ബിഷനുകള്‍ക്കും മ്യൂസിയത്തിന് വെളിയില്‍ കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഏഴായിരത്തോളം എണ്ണത്തിനെ എന്തിന് കൊണ്ടുപോയെന്ന് അറിയില്ലെന്നാണ് മ്യൂസിയം അധികൃതര്‍ പറഞ്ഞത്.

ഈ പ്രാണികള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍ വില ലഭിക്കുന്ന ജീവികളാണ്. അതുകൊണ്ടുതന്നെയാണ് ഇവയെ മ്യൂസിയത്തില്‍ നിന്ന് കടത്തിയതും. ഏഷ്യയിലാണ് ഇവയ്ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. വളര്‍ത്താന്‍ വേണ്ടിയും ഇവയുടെ വിഷം എടുത്ത് പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുമെല്ലാം ആളുകള്‍ ഇത്തരം ജീവികളെ വാങ്ങാറുണ്ടെന്നാണ് പോലീസ് പറയുന്നത്.

Ads by Google
Wednesday 12 Sep 2018 08.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW