Wednesday, September 12, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 07.38 PM

സമരം അതിരുകടന്നു: കന്യാസ്ത്രീകളുടെ സമരത്തെ തള്ളി ബിഷപ്പിനെ 'കൊണ്ട്' കെസിബിസി

Kerala Catholic bishop Council,  Nuns Protest

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി. സമരം അതിരുകടന്നുവെന്നും കത്തോലിക്കാ സഭയേയും ബിഷപ്പുമാരേയും അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നുവെന്നും കെസിബിസി( കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍) വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണമെന്നും, കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.

അഞ്ച് കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തി ചില നിക്ഷിപ്ത താത്പര്യക്കാരും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരം അതിരു കടക്കുന്നതും സഭയേയും ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതുമാണ്. കേസുമായി ബന്ധപ്പെട്ടുള്ള ശമാഴികള്‍ പോലും ചില മാധ്യമങ്ങളിലുടെ പുറത്തുവരുന്നത് ശരിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെ ആണ് കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഒപ്പം നില്‍ക്കാന്‍ സാധ്യമല്ലെന്നും കെസിബിസി വ്യക്തമാക്കുന്നു.

Ads by Google
Wednesday 12 Sep 2018 07.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW