Wednesday, September 12, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 07.18 PM

ഭീകരവാദം തടയാന്‍ നിയന്ത്രണവുമായി യൂറോപ്യന്‍ യൂണിയന്‍: ഭീകരവാദ പോസ്റ്റുകള്‍ ഒരു മണിക്കൂറിനകം നീക്കം ചെയ്യണം

European union, terror content

സ്ട്രാസ്ബര്‍ഗ്: സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീകരവാദ പ്രചാരണത്തിനെതിരെ കടുത്ത നടപടികളുമായി യൂറോപ്യന്‍ യുണിയന്‍. ഇതിനെ കുറിച്ച് ഒരു മണിക്കൂറിനകം സമൂഹമാധ്യമങ്ങള്‍ നടപടിയെടുക്കണമെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഫേസ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യു ട്യൂബ് തുടങ്ങിയ വമ്പന്‍ കമ്പനികളോടാണു നിര്‍ദ്ദേശം നല്‍കീരിക്കുന്നത്.

ഭീകരര്‍ ആളെ കൂട്ടുന്നത് ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചാണ്, നഗരങ്ങളില്‍ ആക്രമണങ്ങളും കൂട്ടകൊലപാതകങ്ങളും കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കമ്പനികള്‍ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിലാണ് നിലപാട് കടുപ്പിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ്ങ് ക്ലൗഡ് യങ്കര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ മാത്രം ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ട് 7000 ഓണ്‍ലൈന്‍ പ്രചാരങ്ങളാണു യൂണിയന്‍ ഇടപെട്ടു നീക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ഇവ റിപ്പോര്‍ട്ട് ചെയ്യ്ത് ഒരു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ കമ്പനികളുടെ ആഗോള വരുമാനത്തിന്റെ നാലു ശതമാനം പിഴയായി അടയ്‌ക്കേണ്ടി വരും.

Ads by Google
Wednesday 12 Sep 2018 07.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW