Tuesday, July 16, 2019 Last Updated 15 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 06.20 PM

അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കേസ്; മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം

SP Tyagi,  AgustaWestland

ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം. ഡല്‍ഹി പട്യാല കോടതി ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്റെ പുറത്താണ് ജാമ്യം അനുവദിച്ചത്.

34 പ്രതികള്‍ ഉള്‍പ്പെട്ട കറ്റപത്രമാണ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതികള്‍ എല്ലാവരും കോടതിയില്‍ ഹാജറാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലൂം അഗസ്റ്റ വെസ്റ്റലന്‍ഡ് പ്രതിനിധികള്‍ അടക്കമുള്ള വിദേശികള്‍ കോടതിയില്‍ ഹാജറാകാതിരുന്നതിനെ തുടര്‍ന്ന് കേസ് ഡിസംബര്‍ 18 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

2007 ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് കേസിനാധാരമായ സംഭവം ഉണ്ടായത് 3600 കോടി രൂപ അഴിമതി നടത്തിയ അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കേസില്‍ രാഷ്ര്ടിപതിക്കും പ്രധാനമന്ത്രിക്കും അടക്കം വി.വി.ഐ.പി സുരക്ഷാ സംവിധാനമുള്ള 12 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനാണ് ഇറ്റാലിയന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. കരാറില്‍ സര്‍ക്കാറിന് 2666 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിനെ തുടര്‍ന്ന് 2013 ല്‍ കരാര്‍ റദ്ദാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW