Thursday, November 15, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 06.17 PM

അന്ന് സാരിയഴിച്ച് പ്രതിഷേധം ഇന്ന് പോസ്റ്റിട്ട് പ്രതികരണം; സച്ചിനെതിരെ വിവാദ പ്രസ്ഥാവന നടത്തിയ ശ്രീ റെഡ്ഡിയുടെ പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍

Sri Reddy,  Sachin Tendulkar

ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഹൈദരാബാദില്‍ വച്ച് ചാര്‍മിങ്(സുന്ദരിയായ പെണ്‍കുട്ടിയുമായി) റൊമാന്‍സില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തിനെതിരെ തെന്നിന്ത്യന്‍ സുന്ദരി ശ്രി റെഡ്ഡിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വ്യാപക പ്രതിഷേധം. ചാര്‍മിയുമായി സച്ചിന്‍ റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്കിടയില്‍നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ് എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

ശ്രി റെഡ്ഡിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ താന്‍ മനപുര്‍വ്വം വിവാദം സൃഷ്ടിക്കാന്‍ വേണ്ടി കെട്ടിചമച്ച സംഭവമല്ലെന്നും, പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതല്ല ഇതെന്നും വിശ്വസിക്കാന്‍ കഴിയുന്നവര്‍ വാശ്വസിച്ചാല്‍ മതിയെന്നും നടി വ്യക്തമാക്കി.

കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ പോസ്‌റ്റെന്നാണ് സൂചന. സിനിമാതാരങ്ങളായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത് തുടങ്ങിയ തെന്നിന്ത്യയിലെ നടന്മാരുടെയും സംവിധായകന്മാരായ മുരുഗദോസ്, സുന്ദര്‍ സി എന്നിങ്ങനെ നിരവധി പേരില്‍ ആരോപണമുന്നയിച്ച ശ്രി റെഡ്ഡിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.

മുന്‍പത്തെ ആരോപണങ്ങള്‍ പോലെയായിരുന്നില്ല സച്ചിനെതിരെയുള്ള ആരോപണം. ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പ്രത്യേകിച്ച് മലയാളികള്‍ക്ക്. ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാലയിട്ടാണ് ആരാധകര്‍ പ്രതികരിച്ചത്. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പൊതുനിരത്തില്‍ സാരിയഴിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ ശ്രി റെഡ്ഡി പ്രശസ്തിനേടിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW