Wednesday, September 12, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 05.33 PM

ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണം: മുംബൈ അതിരൂപതയും കൈവിട്ടു, പരസ്യമായി തുറന്നടിച്ച് സിബിസിഐ പ്രസിഡന്റ്

Mumbai archdiocese,  Franco Mulaykal

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തുറന്നടിച്ച് മുംബൈ അതിരൂപത. പീഡന പരാതി നിലനില്‍ക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപതാധ്യഷന്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യമുയര്‍ത്തി.

വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും, നിക്ഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും അതിരൂപതാധ്യക്ഷന്‍ വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി കന്യാസ്ത്രീ മുംബൈ അതിരൂപതാധ്യക്ഷനും അയച്ചിരുന്നു. സിബിസിഐ(കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) പ്രസിഡന്റ് കൂടിയാണ് ഒസ്വാള്‍ഡ് ഗ്രേഷ്യസ്. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ കേരള റീജിയനും രംഗത്തെത്തിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW