Saturday, February 16, 2019 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 04.32 PM

കണ്ണു തുറക്കു കുല്‍സും.. എന്ന് പറഞ്ഞുകൊണ്ടേയിരുന്നു: നവാസ് ഷെരീഫ് ഭാര്യയോട് 'അവസാന യാത്ര' പറയുന്ന കണ്ണുനനയിക്കുന്ന വീഡിയോ വൈറലാകുന്നു

Nawaz Sharif

ലണ്ടന്‍: പാക്ക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ ഭാര്യയോട് അവാസനമായി യാത്ര പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്നലെയാണ് നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം മരിച്ചത്. തൊണ്ടയിലെ ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ലണ്ടനില്‍ ചികിത്സയിലായിരുന്നു.

ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ലണ്ടനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതിനിടയില്‍ നവാസ് ഷെരീഫ് കുല്‍സൂമിനോട് യാത്ര പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് മടങ്ങും നേരം ഇവരുടെ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഭാര്യയോട് വൈകാരികമായി യാത്ര പറയുന്ന വീഡിയോ കണ്ണുനനയിക്കുന്നതാണ്.

കണ്ണു തുറക്കൂ കുല്‍സും.. എന്ന് പലതവണ നവാസ് ഷെരീഫ് പറയുന്നുണ്ട്. കഴിഞ്ഞ ജൂലൈ 12 നാണ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് തിരിച്ചത്. അഴിമതി കേസില്‍ കഴിഞ്ഞ വര്‍ഷം നവാസ് ഷെരീഫ് രാജിവെക്കേണ്ടി വന്നപ്പോള്‍ അദേഹത്തിശന്റ മണ്ഡലമായ ലാഹോറില്‍ നിന്ന് കുല്‍സും മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ പ്രചരണവേളയില്‍ ചികിത്സയ്ക്കായി ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാല്‍ എംപിയായി സത്യപ്രതിഞ്ജ ചെയ്യാനായില്ല.

Ads by Google
Wednesday 12 Sep 2018 04.32 PM
Ads by Google
Loading...
TRENDING NOW