Monday, November 12, 2018 Last Updated 18 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 04.55 PM

മദ്യ ലഹരിയില്‍ എന്ത് പാമ്പ്: ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആള്‍ മരിച്ചു

snake

ലക്‌നൗ: മദ്യപിച്ച് പാമ്പായപ്പോള്‍ ഒരാഗ്രഹം, പാമ്പുമായി അഭ്യാസ പ്രകടനം നടത്തണം എന്ന്, തുടര്‍ന്ന്‌ പാമ്പിനെ തന്നെ അങ്ങ് വിഴുങ്ങി. മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചു.

ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന മഹിപാല്‍ സിങ്ങ് എന്നയാളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഇത് ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

പോത്സാഹനം കൂടിവനപ്പോഴാണ് സിങ്ങ് കാഴ്ച്ചക്കാരുടെ വാക്കു കേട്ട് പാമ്പിനെ അങ്ങ് വിഴുങ്ങിയത്. പിന്നീട് സിങ്ങ് വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. അപ്പോള്‍ തന്നെ പല തവണ ഛര്‍ദ്ദിച്ചെങ്കിലും പാമ്പ് മാത്രം പുറത്തേക്കു വന്നില്ല. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു അപ്പോഴേക്കും വിഷം ഉള്ളില്‍ ചെന്ന് മഹിപാല്‍ മരിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW