Wednesday, November 21, 2018 Last Updated 57 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 04.51 PM

ഫ്രാങ്കോ 19ന് എത്തണം... ഇടയനെ ലത്തീന്‍ സഭ കൈവിട്ടു... മെഡിക്കലില്‍ തിരിച്ചടി.. രൂപ താഴോട്ടുതന്നെ... പ്രധാന വാര്‍ത്തകളിലൂടെ

uploads/news/2018/09/248033/franco.jpg

ബിഷപ്പ് ഫ്രാങ്കോ 19ന് ഹാജരാകണം; ബിഷപ്പിന്റെയും കന്യാസ്ത്രീയുടേയും സാക്ഷികളുടേയും എല്ലാം മൊഴികളില്‍ വൈരുദ്ധ്യം: ഐ.ജി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനുള്ള വിലങ്ങ് തയ്യാറാകുന്നു. ഈ മാസം 19ന് ഹാജരാകണമെന്ന് കാണിച്ച് ബിഷപ്പിന് നോട്ടീസ് അയച്ചതായി ഐ.ജി വിജയ് സാക്കറെ അറിയിച്ചു. കേരളത്തില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തശേഷമേ അറസ്റ്റു ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകൂവെന്നും കൊച്ചിയില്‍ ചേര്‍ന്ന അവലോക യോഗത്തിനു ശേഷം തീരുമാനിക്കൂ.

uploads/news/2018/09/248033/franco-mulaykkal.jpg

ബിഷപ്പ് ഫ്രാങ്കോയെ കൈവിട്ട് ലത്തീന്‍ സഭ; വ്യക്തിപരമായി ഉയര്‍ന്ന ആരോപണങ്ങളെ സഭയുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല; ഫ്രാങ്കോ രാജിവയ്ക്കണം: കെ.ആര്‍.എല്‍.സി.സി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ കേരള റീജിയന്‍. വ്യക്തിപരമായി ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്‌ക്കെതിരെയുള്ളതെന്ന ബിഷപ്പ് ഫ്രാങ്കോയുടെ വാദം ശരിയല്ലെന്ന് കെ.ആര്‍.എല്‍.സി.സി. ബിഷപ്പ് എന്ന നിലയില്‍ പാലിക്കേണ്ട ധാര്‍മ്മികബോധവും നീതിബോധവും വിശ്വാസസൈ്ഥര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അത് വ്യക്തിപരമായ ആരോപണങ്ങളാണ്. അതില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പുലര്‍ത്തേണ്ട ധാര്‍മ്മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും കെ.ആര്‍.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ പറയുന്നു. ൃ

uploads/news/2018/09/248033/download.jpg

മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു: കേരളത്തിലെ നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശന കേസില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നുവെന്ന് സുപ്രീംകോടതി. കേരളത്തിലെ നാലു മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ഏറ്റവും മോശമായ പ്രവണത തുറന്നടിച്ചിരിക്കുന്നത്. അതേസമയം തലവരിപ്പണം യാഥാര്‍ത്ഥ്യമാണെന്നും കോടതി നിരീക്ഷിച്ചു.

uploads/news/2018/09/248033/rupee.jpg

രൂപ ചരിത്രത്തിലെ ഏറ്റവും വലിയ കുറഞ്ഞനിരക്കില്‍

മുംബൈ: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ഇന്ന് രാവിലെ തന്നെ ഡോളറിനെതിരെ 72.92 നിലവാരത്തിലെത്തി രൂപയുടെ വിനിമയ മൂല്യം.

uploads/news/2018/09/248033/sarita.jpg

സരിതയെ കാണാനില്ല: അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി പോലീസ് കോടതിയില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പോലീസിന്റെ അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ സരിതയ്‌ക്കെതിരെ കോടതി നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാല്‍ വാറന്റ് നടപ്പിലാക്കാന്‍ സരിതയെ കാണാനില്ലെന്ന് വലിയതുറ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.

Ads by Google
Wednesday 12 Sep 2018 04.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW