Saturday, April 20, 2019 Last Updated 54 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 04.36 PM

ബിഷപ്പ് ഫ്രാങ്കോ 19ന് ഹാജരാകണം; ബിഷപ്പിന്റെയും കന്യാസ്ത്രീയുടേയും സാക്ഷികളുടേയും എല്ലാം മൊഴികളില്‍ വൈരുദ്ധ്യം: ഐ.ജി

മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ എല്ലാം നീക്കിയ ശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ. അന്വേഷണം നീണ്ടത് മൊഴികളിലെ വൈരുദ്ധ്യം പ്രതിക്ക് സഹായമാകാതിരിക്കാനാണെന്നും ഐ.ജി
 bp franco mulackal

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനുള്ള വിലങ്ങ് തയ്യാറാകുന്നു. ഈ മാസം 19ന് ഹാജരാകണമെന്ന് കാണിച്ച് ബിഷപ്പിന് നോട്ടീസ് അയച്ചതായി ഐ.ജി വിജയ് സാക്കറെ അറിയിച്ചു. കേരളത്തില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തശേഷമേ അറസ്റ്റു ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകൂവെന്നും കൊച്ചിയില്‍ ചേര്‍ന്ന അവലോക യോഗത്തിനു ശേഷം തീരുമാനിക്കൂ.

കേരളത്തില്‍ എത്തുന്ന ബിഷപ്പിനെ വൈക്കം ഡി.വൈ.എസ്.പിയുടേ നേതൃത്വത്തില്‍ തന്നെ ചോദ്യം ചെയ്യും. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ എല്ലാം നീക്കിയ ശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ. അന്വേഷണം നീണ്ടത് മൊഴികളിലെ വൈരുദ്ധ്യം പ്രതിക്ക് സഹായമാകാതിരിക്കാനാണെന്നും ഐ.ജി ന്യായീകരിച്ചു.

ഇതുവരെയുള്ള അന്വേഷണം മുഴുവന്‍ വിശകലനം ചെയ്തു. ബിഷപ്പിന്റെയും ഇരയുടേയും സാക്ഷികളുടേയും എല്ലാം മൊഴികളില്‍ ചില വൈരുദ്ധ്യമുണ്ട്. അതെല്ലാം എങ്ങനെ നീക്കണമെന്ന് തിരുമാനിച്ചിട്ടുണ്ട്. അന്വേഷണം വളരെ വ്യക്തവും വേഗതയിലുമാണ് നടക്കുകയാണ്. നാളെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

കേസില്‍ ഇരയ്ക്കും സാക്ഷികള്‍ക്കുമെല്ലാം പോലീസ് സംരക്ഷണം നല്‍കുമെന്നും ഐ.ജി അറിയിച്ചു. കോട്ടയം എസ്.പി ആര്‍.ഹരിശങ്കര്‍, ഡി.വൈ.എസ്.പി കെ.സുഭാഷ് അടക്കം അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഇന്നത്തെ അവലോകന യോഗത്തില്‍ പങ്കെടുത്തു. രാവിലെ 11ന് ചേര്‍ന്ന യോഗം 4.30 ഓടെയാണ് അവസാനിച്ചത്.

Ads by Google
Wednesday 12 Sep 2018 04.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW