Saturday, November 17, 2018 Last Updated 58 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 03.58 PM

ലോകത്ത മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നരേന്ദ്ര മോധിയും: ബിജെപിയെ ട്രോളി ദിവ്യ സ്പന്ദനയും

Divya spandana, bjp

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട് ബിജെപിയുടെ ട്വിറ്റര്‍ പ്രചാരണങ്ങളെ പരിഹസിച്ച് മുന്‍ എംപിയും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവിയുമായ നടി ദിവ്യ സ്പന്ദന. പൈതഗോറസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരുടെ കൂടെ പ്രധാമന്ത്രി നരേന്ദ്ര മോഡിയും ഉള്‍പ്പെടുന്ന ചിത്രമാണ് ദിവ്യ ട്വിറ്ററില്‍ പങ്കുവച്ചത്. ഇവരുടെയെല്ലാം സിദ്ധാന്തങ്ങള്‍ക്കൊപ്പം ഇന്ധനവില 56.71ല്‍ നിന്നും 72.83 ആയപ്പോള്‍ ശതമാനക്കണക്കിലെ കുറവ് കാണിച്ചുള്ള ബാര്‍ ചാര്‍ട്ടും ചിത്രത്തിലുണ്ട്. ഒപ്പം ഒരു കമന്റും- ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങള്‍ എന്ന്.

ഡീസല്‍, പെട്രോള്‍ വില വര്‍ധനയിലെ മാറ്റങ്ങള്‍ കാണിച്ചുകൊണ്ടാണു ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ കഴിഞ്ഞ ദിവസം ചിത്രം പ്രത്യക്ഷപ്പെട്ടത്. വിവിധ വര്‍ഷങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ഡീസല്‍ വിലയിലുണ്ടായ മാറ്റമായിരുന്നു ബിജെപി ട്വിറ്ററില്‍ പ്രതികരിച്ചത്. 2014 മുതല്‍ 18 വരെ പെട്രോള്‍ വിലയില്‍ 13 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായതെന്നും ബിജെപി അവകാശപ്പെട്ടു.

എന്നാല്‍ തൊട്ടുപിന്നാലെ കോണ്‍ഗ്രസിസ് ട്വിറ്ററിലൂടെ ഇതിനു മറുപടി നല്‍കിയിരുന്നു. രാജ്യാന്തര തലത്തിലെ ക്രൂഡ് ഓയില്‍ വിലയും രാജ്യത്തെ ഇന്ധനവിലയും താരതമ്യപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. 2014-18ല്‍ ക്രൂഡ് ഓയില്‍ വില 34 ശതമാനത്തിന്റെ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില 13 ശതമാനം കൂടിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം, ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി വക്താവുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ആഗോള തലത്തിലുള്ള ഘടകങ്ങളാണ് വിലവര്‍ദ്ധനയ്ക്ക് അടിസ്ഥാനം. സര്‍ക്കാരിന് അതിനെ നിയന്ത്രിക്കാനാകില്ല. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പരിഹാരത്തിന് ശ്രമിക്കുകയാണ്. ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം ഭാരത് ബന്ത് നടത്തിയ പശ്ചാതലത്തിലാണ് മന്ത്രി പ്രതികരിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW