Wednesday, September 12, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 04.05 PM

തങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ കഴിയില്ലായിരുന്നുവെന്ന് ശിവസേന

Shiv Sena, National strike

മുംബൈ : ഞങ്ങള്‍ പിന്തുണ നല്‍കിയില്ലായിരുന്നെങ്കില്‍ മഹാരാഷ്ര്ടയില്‍ ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലായിരുന്നുവെന്ന് ശിവസേന. പിന്തുണ നല്‍കിയില്ലായിരുന്നെങ്കില്‍ ബന്ദ് വന്‍ പരാജയമായേനെ എന്നും സാംമ്‌നയിലെ ലേഖനത്തില്‍ അവകാശപ്പെടുന്നു.

പല്‍ഗാര്‍ ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് സേനയുടെ വിമര്‍ശനം. പല്‍ഗാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സ്ഥാനര്‍ത്ഥിയെ രംഗത്തിറക്കിയതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. പകരം ശിവവേനയുടെ സ്ഥനര്‍ത്ഥിടെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നുവെങ്കില്‍ ഫലം തങ്ങള്‍ക്ക് അനുകൂലമാകുമായിരുന്നു എന്നും ലേഖനത്തില്‍ വിശദമാക്കുന്നു.

ഇന്ധനവില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാരത് ബന്ദ് അനിവാര്യമായിരുന്നു. ഭാരത് ബന്ദ് വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശിവസേന പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW