Tuesday, November 13, 2018 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 03.51 PM

മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു: കേരളത്തിലെ നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശന കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയുടെ അതിരൂക്ഷ വിമര്‍ശനം

Supreme court,  Medical Education

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നുവെന്ന് സുപ്രീംകോടതി. കേരളത്തിലെ നാലു മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ഏറ്റവും മോശമായ പ്രവണത തുറന്നടിച്ചിരിക്കുന്നത്. അതേസമയം തലവരിപ്പണം യാഥാര്‍ത്ഥ്യമാണെന്നും കോടതി നിരീക്ഷിച്ചു.

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് തൊടുപുഴ, ഡിഎം മെഡിക്കല്‍ കോളേജ് വയനാട്, പികെ ദാസ് മെഡിക്കല്‍ കോളേജ് പാലക്കാട്, എസ്ആര്‍ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രഗഗത്തെ അഴിമതിയെക്കുറിച്ച് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്. ഈ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം ചൊവ്വാഴ്ച കോടതി വ്യക്തമാക്കും.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയേയും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗം കച്ചവടമായി മാറിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ കോടതി നിസ്സഹായരാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ചില കരിങ്കാലികളുണ്ടെന്നും എന്നാല്‍ അവര്‍ ആരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള ഈ നാലു കോളേജുകളില്‍ മതിയായ അടിസ്ഥാന സൗകര്യം ഇല്ലെന്ന് ചുണ്ടിക്കാട്ടിയായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇവിടേയ്ക്കുള്ള പ്രവേശനം തടഞ്ഞത്. പിന്നാലെ ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങി. ഇതിനെതിരെയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംമകാടതിയെ സമീപിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW