Tuesday, November 13, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 03.09 PM

തന്റെ ഉള്ളിലെ കഥാകാരനെ ഉണര്‍ത്തിയത് ആര്‍.എസ്.എസ് ശാഖയില്‍ നിന്നെന്ന് സംവിധായകന്‍ ലാല്‍ജോസ്

lal jose, rss

ഒരു ചലചിത്രം മികച്ചതാകുന്നതില്‍ ഭൂരിഭാഗം പങ്ക് വഹിക്കുന്നത് ചിത്രത്തിന്റെ സംവിധായകനാണ്. അത്തരത്തില്‍ മികച്ച സിനിമകള്‍ പ്രേഷകരിലേക്ക് എത്തിച്ച സംവിധായകനാണ് ലാല്‍ജോസ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഒരു മറവത്തൂര്‍ കനവ്' എന്ന ആദ്യ ചിത്രം മുതല്‍ തന്നെ കുടുംബ പ്രേഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തരം തിരിച്ച്, കഥകള്‍ പ്രേഷകമനസില്‍ തങ്ങിനില്‍കുന്ന രീതിയില്‍ ചിത്രീകരിക്കുവാന്‍ കഴിഞ്ഞ സംവിധായകനായിരുന്നു ലാല്‍ ജോസ്.

എന്നാല്‍ തന്റെ ഉള്ളിലെ കഥാകാരനെ വളര്‍ത്തിയതില്‍ ആര്‍.എസ്.എസിനും പങ്കുണ്ടെന്ന് പറയുകയാണ് ലാല്‍ജോസ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് തന്റെ ആര്‍.എസ്.എസുമായുള്ള ബന്ധം വെളിപ്പെടുത്തിയത്.

'എന്‍.എസ്.എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് വെള്ളിയാഴ്ച്ചകളില്‍ സഹപാഠികള്‍ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരത്തിലെയുമൊക്കെ നല്ല കഥകള്‍ അവിടെ കേള്‍ക്കാറുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഞാനും ശാഖയിലേക്ക് പോകാന്‍ തീരുമാനിച്ചത്. കഥകള്‍ കേള്‍ക്കാന്‍ അന്നേ ഇഷ്ടമായിരുന്നതിനാല്‍ ഒന്ന് രണ്ട് വര്‍ഷം ശാഖയില്‍ പോയിട്ടുണ്ട്' - ലാല്‍ ജോസ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW