Friday, November 16, 2018 Last Updated 35 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 03.09 PM

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം?

. മിഷണറീസ് ഓഫ് ജീസസ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
M.J congregation

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയില്‍ സമരം നടത്തുന്ന അഞ്ച് കന്യാസ്ത്രീകളെയും അവരുടെ സന്യാസിനി സഭയായ മിഷണറീസ് ഓഫ് ജീസസ് പുറത്താക്കിയേക്കുമെന്ന് സൂചന. ഒരു വാര്‍ത്താചാനല്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മിഷണറീസ് ഓഫ് ജീസസ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷന് സമീപം പരസ്യമായി സമരത്തിന് ഇരിക്കുകയും സഭയ്ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരിയെയും അവരെ പിന്തുണയ്ക്കുന്നവരെയും പുറത്താക്കി ആരോപണവിധേയനെ എങ്ങനെയും സംരക്ഷിക്കാനുള്ള നീക്കമാണ് സഭ നടത്തുന്നത്. നീതിക്കു വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞും ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരാന്‍ ആലോചിക്കുന്നതായും ഇന്നലെ എം.ജെ മദര്‍ ജനറാള്‍ സി.റെജീന പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

Ads by Google
Wednesday 12 Sep 2018 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW