Sunday, November 18, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.04 PM

ഡാറ്റാ മോഷണം; ആഡ്‌വെയര്‍ ഡോക്ടറെ ആപ്പിള്‍ നിരോധിച്ചു

Apple

മാക് ആപ്പിള്‍ സ്റ്റോറിലെ ആഡ്‌വെയര്‍ ഡോക്ടര്‍ എന്ന ആപ്പ് ആപ്പിള്‍ നിരോധിച്ചു. ഈ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് ചൈനീസ് സെര്‍വറില്‍ അപ്ലോഡ് ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.

ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ മോഷ്ടിച്ച് ചൈനീസ് സെര്‍വറില്‍ ആഡ്‌വെയര്‍ ഡോക്ടര്‍ എന്ന ആപ്പ് അപ്ലോഡ് ചെയ്യുന്നതായി എന്‍എസ്എ ഹാക്കറും സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട്അപ് ചീഫ് റിസര്‍ച്ച് ഓഫീസറുമായ പാട്രിക് വാര്‍ഡില്‍ കണ്ടെത്തിയിരുന്നു. ഈ കാര്യം അദ്ദേഹം ആപ്പിളിന്റെ ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു.

ആഡ്‌വെയര്‍ ഡോക്ടര്‍ സിസ്റ്റത്തെയും ഉപയോഗിക്കുന്ന ആളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ചിലതും തികച്ചും നിയവിരുദ്ധമായവയാണെന്ന് ആണ് റിപ്പോർട്ട്.

'ഇക്കാര്യം ഞങ്ങള്‍ പരിശോധിക്കുകയും താങ്കള്‍ ഉയര്‍ത്തിയ ആശങ്കകള്‍ നേരിട്ട് ആപ്പിന്റെ ഡെവലപ്പറെ അറിയിക്കുകയും ചെയ്യും. ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താങ്കളുമായി പങ്കുവയ്ക്കുന്നതിന് തടസ്സമുണ്ട്.' പരാതിയുമായി ചെന്ന പാട്രിക്കിന് ആപ്പിള്‍ നല്‍കിയ മറുപടിയാണ് ഇത്.

Ads by Google
Ads by Google
Loading...
TRENDING NOW