Wednesday, September 12, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.50 PM

ഇന്ത്യാക്കാര്‍ക്ക് ബ്ലോഗിംഗ് എളുപ്പമാക്കാനായി ഗൂഗിളിന്റെ 'ബ്ലോഗ് കോംപസ്സ്'

Google

'ബ്ലോഗ് കോംപസ്സ്' എന്ന പുതിയ ആപ്ലിക്കേഷന്‍ ആരംഭിച്ചു കൊണ്ട് ഇന്ത്യന്‍ ബ്ലോഗര്‍മാരുടെ ബ്ലോഗെഴുത്ത് എളുപ്പമാക്കിരിക്കുകയാണ് ഗൂഗിൾ. ഇപ്പോള്‍ ബീറ്റ സ്‌റ്റേജുകളിലാണ് ഈ ആപ്പുളളത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് ലഭ്യമാണ്. 'ബ്ലോഗ് കോംപസ്സ്' ഇന്ത്യയില്‍ മാത്രമേ ലഭ്യമാകൂ എന്നും ലിസ്റ്റിംഗില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലോഗേഴ്‌സിന് ബ്ലോഗ് കോംപസ് ആപ്പിലൂടെ തങ്ങളുടെ വെബ്‌സൈറ്റ് മാനേജ് ചെയ്യാനും കൂടാതെ ഗൂഗിളില്‍ ട്രന്‍ഡു ചെയ്യുന്ന വിഷയങ്ങള്‍ കണ്ടെത്താനും അവരെ വളരെയേറെ സഹായിക്കും. ഓരോ വിഷയങ്ങളും ബ്ലോഗര്‍മാരുടെ താല്‍പര്യവും അതു പോലെ അവരുടെ ചരിത്രവും അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദേശിക്കുന്നത്.

SEOല്‍ ബ്ലോഗര്‍മാരുടെ ടിപ്‌സു നല്‍കുകയും എങ്ങനെ ഗൂഗിള്‍ സെര്‍ച്ച് പേജുകളില്‍ അവരുടെ വെബ്‌സൈറ്റ് ലഭിക്കും എന്നിവയും നൽകും. കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ തേസ് ആപ്പിന്റെ പേരു മാറ്റി 'ഗൂഗിള്‍ പേ' എന്നാക്കിയത്. ഇന്ത്യ ഇവന്റില്‍ ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ച പ്രഖ്യാപനമാണ് ഇത്.

Ads by Google
Ads by Google
Loading...
TRENDING NOW