Wednesday, September 12, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.18 PM

ലെക്സസ് ഇഎസ് 300എച്ച് ഇന്ത്യയില്‍; വിലയും സവിശേഷതകളും അറിയാം

lexus es300 hybrid

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടോയോട്ടയുടെ ആഢംബര വിഭാഗം ലക്സസിന്‍റെ എഴാം ജെനറേഷന്‍ ലക്സസ് ഇഎസ് 300എച്ച് ഇന്ത്യയിൻ വിപണിയിലേക്ക്. എല്‍ഇ‍ിഡി ഹെഡ് ലാമ്പുകളും എല്‍ ആകൃതിയിലുള്ള മാര്‍ക്കര്‍ ലൈറ്റുകളും ലെക്സസിനെ കൂടുതൽ ലൂക്ക് ഉള്ളതാക്കുന്നു. ലെക്സസ് ഇഎസ് 300എച്ചിന് 59,13,000 രൂപയാണ് എക്സ്ഷോറൂം വില എന്നാണ് റിപ്പോർട്ട്.

2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ലക്സസ് ഇഎസ് 300എച്ചിൽ ഉള്ളത്. നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ വാഹനത്തിന്‍റെ ആക്സിലറേഷന്‍ കൂട്ടുന്നു. 160 കിലോവാട്ട് പവറും 22.37 കിലോമിറ്റര്‍ മൈലേജുമാണ് ഉപയോക്താക്കളെ ലക്സസ് ആകര്‍ഷിക്കുന്നത്. ഡ്രൈവറുടെ അടുത്തു തന്നെ യാത്രക്കാരുടെ സൗകര്യത്തിനായി കണ്‍ട്രോള്‍ പാനലും ഡിസ്പ്ലേയും ഒരുക്കിയിട്ടുണ്ട്. പുതിയ നാലാം ജെനറേഷനിലുള്ള ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റംമാണ് വാഹനത്തിന്‍റെ പ്രത്യേകത.

10 എയര്‍ബാഗുകളും, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആന്‍റി തെഫ്റ്റ് സിസ്റ്റം തുടങ്ങിയവയാണ് വാഹനത്തിന്‍റെ സുരക്ഷാ സംവിധാനങ്ങൾ.എക്കോ, നോര്‍മ്മല്‍, സ്പോര്‍ട്സ് എന്നീ മോഡുകള്‍ വാഹനത്തിലുണ്ട്. റോഡിന്‍റെ സ്ഥിതിക്കനുസരിച്ച് വ്യത്യസ്തമായ മോഡുകളില്‍ ഡ്രൈവിങ് നടത്താം.

Ads by Google
Ads by Google
Loading...
TRENDING NOW