രണ്ട് മാസം ഗര്‍ഭിണിയാണ്. ആദ്യ പ്രസവമാണ്. എനിക്ക് പച്ചമാങ്ങയോട് വലിയ കൊതിയാണ്. എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ക്കൊന്നും ഇങ്ങനെ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ചില പ്രത്യേക ഭക്ഷണങ്ങളോട് ഗര്‍ഭകാലത്ത് കൊതി തോന്നാന്‍ കാരണം. പച്ചമാങ്ങ ഈ സമയത്ത് കൂടുതലായി കഴിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ. എല്ലാവര്ക്കും ഇത്തരം ഇഷ്ടങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?
തുഷാര
ചേറൂര്
ഇത് അസാധാരണമായ ഒരു കാര്യമല്ല. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ചില ഹോര്‍മോണുകളുടെ ഫലമായി പല ശാരീരിക മാറ്റങ്ങളും സ്ത്രീയില്‍ പ്രത്യക്ഷപ്പെടുന്നു. അതിനാലാണ് ചില പ്രത്യേക ആഹാര സാധനങ്ങളോട് കൊതി തോന്നാന്‍ കാരണം. ഇത് എല്ലാവരിലും ഒരുപോലെ ആകണമെന്നില്ല. ഗര്‍ഭാവസ്ഥയിലെ ഛര്‍ദി, ഓക്കാനം എന്നിവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുന്നതുപോലെയാണ് ഇത്തരം ഇഷ്ടാനിഷ്ടങ്ങളും. ഗര്‍ഭിണി പച്ചമാങ്ങ കഴിക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. എന്നാല്‍ അമിതമായി കഴിക്കുന്നത് നന്നല്ല. അത് ദഹനത്തെ ബാധിക്കും.