Wednesday, January 16, 2019 Last Updated 16 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 10.58 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 141 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: നേട്ടത്തിലെങ്കിലും വലിയ ചാഞ്ചാട്ടത്തിലാണ് ഓഹരിവിപണി വ്യാപാരം നടത്തുന്നു. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ നേരിയ പോയന്റ് നേട്ടം മാത്രമായിരുന്നുവെങ്കിലും വൈകാതെ തന്നെ അത് മികച്ച മുന്നേറ്റത്തിലേക്ക് പതിക്കുകയായിരുന്നു.

നിലവില്‍ സെന്‍സെക്‌സ് 141 പോയന്റ് നേട്ടത്തില്‍ 37,532.53ല്‍ എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 28.30നേട്ടത്തില്‍ 11,313.65 പോയന്റിലെത്തുകയും ചെയ്തു.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 422 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 408 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. തുടര്‍ച്ചയായി ഇന്നും രൂപയുടെ മൂല്യത്തിലെ തിരിച്ചടി ഉണ്ടായതും വിപണിയെ ബാധിച്ചിരുന്നു

എബിബി ഇന്ത്യ, നെസ്ലെ ഇന്ത്യ, ബജാജ് കോര്‍പറേഷന്‍ ലിമിറ്റഡ്, ഡാബര്‍ ഇന്ത്യ, ജി.ആര്‍.യു.എച്ച്. ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഗ്രാന്യൂള്‍സ് ഇന്ത്യാ ലിമിറ്റഡ്, ഐഎല്‍ ആന്‍ എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഗുജറാത്ത് ഗ്യാസ്, ശങ്കര ബില്‍ഡിങ്ങ് പ്രോപ്പര്‍ട്ടീസ്, സ്വാന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW