Wednesday, September 12, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 10.12 AM

മാവോയിസ്റ്റ് സാന്നിദ്ധ്യം; നിരീക്ഷണം ശക്തമാക്കി പോലീസ്

Maoists

കല്‍പ്പറ്റ: വയനാട്ടില്‍ മവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം മാവോയിസ്റ്റു സാന്നിധ്യം സ്ഥിരീകരിച്ച സുഗന്ധഗിരിയില്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ രാത്രികാല പെട്രോളിങ്ങ് നടത്തുവാന്‍ തീരുമാനമായി.

പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ അടക്കം ഭയമാണെന്ന് പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കുന്നതിന് തീരുമാനമായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മാനന്തവാടി തലപ്പുഴയില്‍ മാവോയിസ്റ്റ് സംഘം എത്തുകയും മുദ്രാവാക്യം വിളിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ പൊഴുതന സുഗന്ധഗിരി മേഖലയിലും മാവോയിസ്റ്റ് സംഘം ദുരിതാശ്വാസഹായമായി എത്തിച്ച സാധനങ്ങള്‍ തോക്കു കാണിച്ച ഭീഷണിപ്പെടുത്തി എടുത്തൂണ്ടു പോയതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

രാത്രികാലങ്ങളില്‍ ആയുധങ്ങളുമായി എത്തുന്നതിനാല്‍ ഇവരെ പിടികൂടുന്നതിന് തടസ്സമുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍ ഇന്നു നടന്ന യോഗത്തില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘങ്ങളെ എങ്ങിനെ നേരിടമെന്നതും യോഗത്തില്‍ ചര്‍ച്ചയായി.

Ads by Google
Wednesday 12 Sep 2018 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW