പ്രമുഖ നടനും കലാ സഹായിയുമായ കുഞ്ഞുമുഹമ്മദ് (68) ഷൂട്ടിങിനിടെ കുഴഞ്ഞുവീണു മരിച്ചു. സത്യന് അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശന്' എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ട് 5.55ന് അന്തരിച്ചു. ഇന്ന് രാവിലെ മയ്യത്ത് എടുക്കും.
നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയിട്ടാണ് ചലചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ കുഞ്ഞുമുഹമ്മദ് ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് കമലിന്റെ സിനിമകളിലെ സജീവ സാന്നാധ്യമായി കുഞ്ഞുമുഹമ്മദ് മാറി. സിനിമാ രംഗത്തെ നിരവധിപ്പേര്‍ ആശുപത്രിയിലെത്തി അനുശോചനം അറിയിച്ചു.