Tuesday, November 06, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 10.14 AM

പ്രശസ്ത ക്ഷേത്രത്തില്‍ മോഡലിന്റെ അശ്ലീല പ്രകടനം; വിവാദത്തിന് തിരികൊളുത്തി സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

model

ഉജ്ജയ്ന്‍: വളരെ പ്രശസ്തമായ ഒന്നാണ് ഉജ്ജയ്‌നിലെ മഹാകാലേശ്വര്‍ ക്ഷേത്രം. ഒരു വലിയ സഞ്ചാര കേന്ദ്രം കൂടിയാണിത്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. ഇപ്പോള്‍ ക്ഷേത്രം വാര്‍ത്തകളില്‍ നിറയുന്നത് ഒരു മോഡലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ്.

അലക്ഷ്യമായി സാരി ധരിച്ച് അമിതമായി മേക്ക് അപ് ചെയ്ത് എത്തിയ യുവതിയുടെ വീഡിയോ ദൃശ്യങ്ങളാണ് വിവാദങ്ങള്‍ക്ക് ഇടവെച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള മോഡലാണ് ഇവരെന്നാണ് വിവരം. ഇവരുടെ വസ്ത്രധാരണവും പെരുമാറ്റങ്ങളുമാണ് വിവാദമായിരിക്കുന്നത്. ഇവര്‍ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

ക്ഷേത്രത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചു യുവതി ഡാന്‍സ് ചെയ്യുന്നതായാണ് വീഡിയോയിലുള്ളത് നന്ദികേശന്റെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതും വീഡിയോയില്‍ നിനിന്നും വ്യക്തമാണ്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ക്ഷേത്ര ഭരണാധികാരികളില്‍ ഒരാള്‍ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും.

വീഡിയോ കാണാം;

Ads by Google
Ads by Google
Loading...
TRENDING NOW