Friday, April 26, 2019 Last Updated 18 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 09.48 AM

പെട്രോളടിച്ചു കൊണ്ടിരിക്കെ യൂണിറ്റിന് തീപിടിച്ചു മുകളിലേക്ക് ആളി ; ജീവനക്കാരികളും മറ്റുള്ളവരും ഓടി രക്ഷപ്പെട്ടു ; വഴിയെ ബൈക്കില്‍ വന്ന യുവാവ് കെടുത്തി, വഴിമാറിയത് വന്‍ ദുരന്തം

uploads/news/2018/09/247970/pump.jpg

കൊല്ലം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് സംഭവിക്കേണ്ടിയിരുന്ന വന്‍ ദുരന്തം വഴിയെ ബൈക്കിലെത്തിയ യുവാവിന്റെ ധീരമായ ഇടപെടലിലൂടെ വഴിമാറി. ദേശീയപാതയില്‍ കാവനാട്ടെ പമ്പില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ സംഭവത്തില്‍ പ്രവാസിയായ ശക്തിക്കുളങ്ങര സ്വദേശി അനില്‍ സെബാസ്റ്റിയന്‍ ജോസഫ് എന്ന യുവാവിന്റെ അവസരോചിതമായ നീക്കം അനേകര്‍ കുടുങ്ങുമായിരുന്ന ഒരു വലിയ സ്‌ഫോടനത്തില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയത്.

വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കുന്ന യൂണിറ്റില്‍ തീപിടുത്തവും സ്‌ഫോടനവും ഉണ്ടായപ്പോള്‍ അനില്‍ എല്ലാവരും ഓടിമാറിയ ഇടത്തേക്ക് തൊട്ടടുത്ത സ്ഥാപനത്തില്‍ നിന്നും കിട്ടിയ അഗ്നിശമന ഉപകരണവുമായി ഓടിയെത്തുകയും തീ കെടുത്തുകയുമായിരുന്നു. വൈകീട്ട് ശക്തികുളങ്ങരയിലെ വീട്ടിലേക്ക് കൂട്ടുകാരനുമൊത്ത് ബൈക്കില്‍ വരുമ്പോഴാണ് പെട്രോള്‍ പമ്പില്‍ തീ ഉയരുന്നത് അനില്‍ കണ്ടത്. എല്ലാവരും പ്രാണരക്ഷാര്‍ഥം ഓടിമാറുമ്പോള്‍ അനില്‍ സധൈര്യം പമ്പിനുള്ളിലേക്ക് ഓടിക്കയറി.

ജീവനക്കാരികള്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു യൂണിറ്റില്‍ തീ പിടിത്തം ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് തീ മുകളിലേക്ക് ആളിയതോടെ ജീവനക്കാരിയും അടുത്തു നിന്നവരും ഓടിക്കളഞ്ഞു. ഈ സമയത്താണ് അനില്‍ ബൈക്കില്‍ അതിലെ വന്നത്. തുടര്‍ന്ന് ചാടിയിറങ്ങി ഈ സമയം സമീപത്തെ സൂര്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്‍ നിന്ന് അഗ്‌നിശമന ഉപകരണവുമായി ഓടിവന്നയാളുടെ കയ്യില്‍ നിന്നും അനില്‍ ഉപകരണം വാങ്ങി പെട്രോള്‍ ബങ്കിനടുത്തെത്തി.

അപ്പോഴേക്കും തീ ബങ്കിന്റെ മുകള്‍ ഭാഗത്തേക്കുവരെ ഉയര്‍ന്നിരുന്നു. ചൂട് വകവയ്ക്കാതെ തൊട്ടടുത്തുനിന്ന് അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. മൂന്ന് ഉപകരണങ്ങള്‍ പൂര്‍ണമായും ഉപയോഗിച്ചാണ് തീ കെടുത്തിയത്. ബൈക്ക് യാത്രക്കാരനായ കുട്ടനും സഹായത്തിനെത്തി.

പമ്പില്‍ സൂക്ഷിട്ടുള്ള ഉപകരണങ്ങളുമായി പമ്പില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും സഹായത്തിനായി എത്തിയതോടെ ഫയര്‍ഫോഴ്‌സ് വരും മുമ്പ് തീയണയ്ക്കാനായി. തീ അണയാതെ വന്ന ഘട്ടത്തില്‍ കൈ ഉപയോഗിച്ച് ബങ്കിന്റെ ഇരുമ്പ് ഷീല്‍ഡുകള്‍ പൊളിച്ചുനീക്കി അതിനുള്ളിലേക്കും വാതകമടിച്ചു. ഗള്‍ഫിലെ ജോലി ചെയ്യുകയായിരുന്ന അനില്‍ അവധിക്ക് നാട്ടില്‍ എത്തിയതാണ്. ജോലി ചെയ്യുന്നിടത്ത് അഗ്നിശമന ഉപകരണങ്ങളില്‍ കിട്ടിയ പരിശീലനമാണ് സഹായകമായത്. തീ ടാങ്കിലേക്ക് പടരും മുമ്പ് അനിലിന്റെ ഇടപെടല്‍ വന്നതാണ് വന്‍ ദുരന്തം വഴിമാറാന്‍ കാരണമായത്.

ഫ്യൂവല്‍ ഡിസ്‌പെന്‍സിംഗ് യൂണിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട ആണ് അപകടകാരണമെന്നാണ് സൂചന. പമ്പിന്റെ അടിയിലെ മോട്ടോര്‍ പെട്ടിത്തെറിച്ചതായും സംശയമുണ്ട്. കഴിഞ്ഞമാസം രാമന്‍കുളങ്ങര ജങ്ഷനിന്‍ ഓടുന്ന കാറിന് തീ പിടിച്ചപ്പോഴും രക്ഷാപ്രവര്‍ത്തകനായി എത്തിയത് അനിലാണ്. അന്ന് മണ്ണും വെള്ളവും ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ അതുവഴി വന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് എടുത്ത അഗ്‌നിശമന ഉപകരണം ഉപയോഗിച്ചാണ് തീ കെടുത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW