Friday, February 15, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.59 AM

തെലുങ്കാനയില്‍ പ്രതിപക്ഷസഖ്യം; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

Telangana

ഹൈദരാബാദ്: കാലാവധി തീരുവാന്‍ എട്ടുമാസം ബാക്കി നില്‍ക്കെ നിയമസഭ പിരിച്ചുവിട്ട തെലുങ്കാനയില്‍ പ്രതിപക്ഷസഖ്യം രൂപീകരിച്ചു. തെലുങ്കു ദേശം പാര്‍ട്ടിയും സിപിഐയും കോണ്‍ഗ്രസും ചേര്‍ന്നതാണ് സഖ്യം. നിയമസഭാ തെരഞ്ഞെടുപ്പ് വരെസംസ്ഥാനം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ സഖ്യം കഴിഞ്ഞ ദിവസം ഗവര്‍ണറെ സമീപിച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖര റാവുവിന് തന്നെ തെരഞ്ഞെടുപ്പ വരെ താത്കാലിക മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയിരുന്നു. എന്നാല്‍, അത് ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് കാണിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ഗവര്‍ണറെക്കണ്ടത്. ചന്ദ്രശേഖര്‍ റാവു താത്കാലിക മുഖ്യമന്ത്രിയായി തുടരുന്ന പക്ഷം നിഷ്പക്ഷമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ട്ടിക്ക് മികച്ച പ്രതിച്ഛായ ആണെന്നും 100ലേറെ സീറ്റുകള്‍ നേടിക്കൊണ്ട് അധികാരത്തില്‍ തിരിച്ചെത്താമെന്നും കണക്ക് കൂട്ടിയാണ് ചന്ദ്രശേഖരറാവു നിയമസഭ പിരിച്ചുവിട്ടത്. അതേസമയം, ഭരണം പിടിച്ചടക്കണമെന്ന് ലക്ഷ്യത്തോടെയാണ് ബന്ധവൈരികളായ പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW