Thursday, January 24, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.41 AM

വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപാനം; ലഹരി തലക്കുപിടിച്ചപ്പോള്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം

Drunken youth

ചെങ്ങന്നൂര്‍: പ്രളയദുരിതത്തില്‍ നിന്നും മുന്‍പേ ചെങ്ങന്നൂരില്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടം. ചെങ്ങന്നൂര്‍ പുലിയൂര്‍ പാലച്ചുവട് ബിവറേജസ് ഔട്ട് ലെറ്റിനു മുന്‍പില്‍ വച്ചായിരുന്നു മദ്യപാനികളുടെ ആക്രമണമുണ്ടായത്.

വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ടായിരുന്നു സംഘത്തിന്റെ മദ്യപാനം. ലഹരി തലയ്ക്ക് പിടിച്ചതോടെ വഴിയിലൂടെ ബൈക്കില്‍ യാത്രചെയ്ത യുവാക്കളുടെ നേര്‍ക്ക് ബിയര്‍ കുപ്പി വലിച്ചെറിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തല്ലിതകര്‍ത്ത് ബൈക്കിന് കേടുപാടുകള്‍ വരുത്തുകയും, ഹെല്‍മറ്റ് വലിച്ചെറിയുകയും ചെയ്തു.

അക്രമണത്തിനിരയായ യുവാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമസംഘം മദ്യലഹരിയിലായിരുന്നുവെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. നേരത്തെയും പ്രദേശത്ത് മദ്യപസംഘം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

Ads by Google
Wednesday 12 Sep 2018 08.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW