Wednesday, September 12, 2018 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.37 AM

സിഎംസി സഭ ഫ്രാങ്കോയ്‌ക്കൊപ്പം; ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നതിന് കന്യാസ്ത്രീകള്‍ക്ക് വിലക്ക്: കത്ത് പുറത്ത്

uploads/news/2018/09/247961/francko.jpg

കൊച്ചി: ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കെനിതിരായ പിഡന പരാതിയില്‍ കന്യസ്ത്രീകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. എറണാകുളം വഞ്ചിസ്‌ക്വയറില്‍ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലേയ്ക്ക് സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഇതിനിടെ സിഎംസി സന്യാസ സഭ പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നതിനും, ഫ്രാങ്കോയ്‌ക്കെതിരെ സംസാരിക്കുന്നതില്‍ നിന്നും തങ്ങളുടെ കന്യാസ്ത്രിമാരെ വിലക്കി.

സമരത്തോട് യാതൊരു വിധത്തിലും സഹകരിക്കരുതെന്ന് കാണിച്ച് സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സിബി സഭയിലെ കന്യാസ്ത്രികള്‍ക്കയച്ച സര്‍ക്കുലര്‍ പുറത്ത്. സമരത്തിന് പിന്തുണയേറുന്ന സാഹചര്യത്തിലാണ് സിഎംസിയുടെ ഈ നിലപാട്.

'ജലന്തര്‍ രൂപതയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതായി അറിയുന്നുണ്ടല്ലോ. ഈ പ്രശ്‌നങ്ങള്‍ നമ്മുടെ ശക്തമായ പ്രാര്‍ത്ഥനയുടെ വിഷയമാകട്ടെ. ഇതിനായി നമ്മുടെ സിഎംസി സിസ്‌റ്റേഴ്‌സിനെ സ്വാധീനം ചെലുത്തുന്ന ആരുമായും നമ്മള്‍ സഹകരിക്കുന്നില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരണങ്ങള്‍ ധര്‍ണകള്‍, വാട്‌സ് ആപ്പ് മെസേജുകള്‍, പ്രസ് €ബ് മീറ്റിങ് മറ്റു മീഡിയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഒന്നും തന്നെ നമ്മുടെ സിഎംസി സിസ്‌റ്റേഴസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും പരിപൂര്‍ണ്ണ സഹകരണം ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.' എന്നാണ് മൗണ്ട് കാര്‍മ്മല്‍ ജനറലേറ്റില്‍ നിന്നുള്ള വിലക്ക്.

uploads/news/2018/09/247961/fracko-1.jpg

Ads by Google
Wednesday 12 Sep 2018 08.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW