Saturday, June 29, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.11 AM

ലൈംഗികശേഷി നഷ്ടമാക്കി ഫ്രാങ്കോ രക്ഷപ്പെടുമോ? ആശങ്ക പ്രകടിപ്പിച്ച് വൈദികര്‍; എന്ത് കൃത്രിമം നടത്തിയാലും പിടിക്കപ്പെടുമെന്ന് വൈദ്യശാസ്ത്രവും

Nun abuse case

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബാലത്സംഗ പരാതിയില്‍ പ്രതിസ്ഥാനത്തുള്ള ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വൈകിപ്പിക്കുന്നത് പോലീസിന്റെ ഒത്തുകളിയാണെന്ന റിട്ട.ജസ്റ്റീസ് ബി.കെമാല്‍പാഷയുടെ ആശങ്ക പങ്കുവച്ച് ഒരുപറ്റം വൈദികരും. പരാതിയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയാല്‍ ബിഷപ്പിനെ അറസ്റ്റു ചെയ്തു ലൈംഗികശേഷി പരിശോധനയാണ് ആദ്യം ചെയ്യേണ്ടിയിരുന്നുവെന്നും അങ്ങനെ ചെയ്യാതിരുന്നത് അന്വേഷണത്തിലെ വലിയ വീഴ്ചയാണെന്നും ജസ്റ്റീസ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പിടിയിലാകുമ്പോള്‍ തനിക്ക് ലൈംഗികശേഷി ഇല്ലെന്ന റിപ്പോര്‍ട്ടുമായി വന്നാല്‍ അയാള്‍ രക്ഷപ്പെടുമെന്നുമായിരുന്നു കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢവുമായി എത്തിയ ജസ്റ്റീസ് പറഞ്ഞത്.

ഇതോടെ ഈ ആശങ്ക ഒരു വിഭാഗം വൈദികരും 'മംഗളം ഓണ്‍ലൈനു'മായി പങ്കുവച്ച് രംഗത്തെത്തി. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ബിഷപ്പ് ഫ്രാങ്കോ ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് തങ്ങള്‍ക്ക് സംശയമുണ്ട്. ലൈംഗികശേഷി റിപ്പോര്‍ട്ടില്‍ കൃത്രിമം നടക്കുമോ എന്ന് ഭയമുണ്ട്. ഈ കേസ് ഊര്‍ജിതമായ ശേഷം ഫ്രാങ്കോ ആശുപത്രികളെയൊന്നും സമീപിച്ചതായി അറിയില്ല. എന്നാല്‍ മേയിലും ജൂണിലുമായി രണ്ടു തവണ ജലന്ധറില്‍ തന്നെ ഫ്രാങ്കോയുടെ അടുത്ത സുഹൃത്തായ ഒരു മലയാളിയുടെആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രോസ്‌റ്റേറ്റ് പ്രശ്‌നവും വൈറ്റമിന്‍ ബിയുടെ കുറവുമൊക്കെയാണ് പറഞ്ഞുകേട്ടത്. കൃത്യമായ വിവരം അറിയില്ല. രൂപതയുടെ ഹോസ്പിറ്റലുകളില്‍ ബിഷപ്പോ അദ്ദേഹത്തിന്റെ അടുത്തയാളുകളോ ചികിത്സ തേടാറില്ല. ഈ സ്വകാര്യ ആശുപത്രിയിലാണ് പോകുന്നതെന്നും വൈദികര്‍ പറയുന്നു. ചികിത്സ മികച്ച രീതിയിൽ നടത്താനാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും സംശയമുണ്ട്.

അതേസമയം, ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഫ്രാങ്കോയുടെ യഥാര്‍ത്ഥ സ്വഭാവം അറിയാവുന്നയാള്‍ എന്നവകാശപ്പെട്ട മറ്റൊരു വൈദികന്‍ പറഞ്ഞു. 'അക്കാര്യം വിട്ടൊരു കളിക്ക്' ഫ്രാങ്കോ തയ്യാറാകില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. താന്‍ കുറ്റം ചെയ്തുവെന്ന് സമ്മതിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറാകില്ല. ചെയ്തതെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ മുഖത്തുനോക്കി നിഷേധിക്കും. താന്‍ നിരപരാധിയാണെന്ന് പറയും. അതാണ് രീതി.

എന്നാല്‍ ഒരു പുരുഷനെ അവന്റെ ലൈംഗികാവയവങ്ങളിലെ ദേഹപരിശോധനകളിലൂടെ മാത്രം ലൈംഗികശേഷി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയില്ലെന്നാണ് വൈദ്യശാസ്ത്രത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ വിലയിരുത്തല്‍. ഏതു യുഗത്തിലാണ് നാം ജീവിക്കുന്നത്. ഈ രാജ്യത്തെ ലൈംഗികശേഷി പരിശോധന രീതി കാലഹരണപ്പെട്ടതും കാര്യക്ഷമതയില്ലാത്തതുമാണ്. എല്ലാ തെളിവുകളും സ്ഥിരീകരിക്കുകയും അവയുടെ സാധ്യത പരിശോധന നടത്തുകയുമാണ് വേണ്ടത്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ന്യൂകാസ്റ്റില്‍ നടത്തിയ ഒരു പഠനത്തില്‍ 30% ഇരകളില്‍ മാത്രമാണ് ലിംഗപരിശോധനയില്‍ തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ലിംഗത്തില്‍ നിന്നുള്ള തെളിവുകളുടെ അഭാവം ലൈംഗിക പീഡനം നടന്നില്ല എന്ന് ഉറപ്പാക്കുന്നില്ല.

ലൈംഗിക ശേഷി എന്നത് പ്രായം, സമയം, സാഹചര്യം എന്നിവയ്ക്ക് അനുസരിച്ച് മാറുന്നതാണ്. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് സ്വകാര്യത നല്‍കുകയാണ് വേണ്ടത്. ഈ പ്രത്യേക കേസില്‍ നാലു വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഇപ്പോള്‍ പ്രതിക്ക് ലൈംഗികശേഷി ഇല്ലാ എന്നുകരുതി കുറ്റകൃത്യം നടക്കുന്ന സമയത്തും അങ്ങനെയായിരിക്കണമെന്നില്ല. വളരെ സങ്കീര്‍ണ്ണമായ കേസാണിത്. ശസ്ത്രക്രിയ വഴിയും മരുന്നുകഴിച്ചും ലൈംഗികശേഷി നഷ്ടപ്പെടുത്താന്‍ കഴിയും. ഈ കേസും അതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇത് വളരെ വേറിട്ട കേസാണ്.

ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍ ശരീരത്തില്‍ അതിന്റെ അടയാളങ്ങള്‍ കാണാം. എന്നാല്‍ മെഡിക്കല്‍ എത്തിക്കല്‍ പ്രാക്ടീസ് പ്രകാരം ഒരു ഡോക്ടറും അങ്ങനെ ചെയ്യില്ല. അങ്ങനെ ചെയ്തുവെന്ന പരാമര്‍ശം വന്നാല്‍ വൈദ്യശാസ്ത്ര മേഖലയ്ക്ക് മോശമാണ്. ലൈംഗികത, ബലാത്സംഗം എന്നീ കാര്യങ്ങളിലൊക്കെ അഭിപ്രായം പറയുന്നത് വിദഗ്ധരൊന്നുമല്ല, കണ്ടവരും കേട്ടവരുമാണ്. എന്താണ് ലൈംഗിക അതിക്രമത്തിന്റെയോ ലൈംഗികശേഷിയുടേയോ നിര്‍വചനം എന്നു ചോദിച്ചാല്‍ പോലും അറിയാത്തവരാണ് അതേകുറിച്ച് ആധികാരികമായി സംസാരിക്കുന്നത്.

ഒരു മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും മറ്റും തെളിവുകളും എല്ലാം കൂടി ചേര്‍ത്ത് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിധിവരേണ്ട ഒരു കേസാണിത്. ലൈംഗികശേഷി ഉണ്ടെന്ന് കരുതി ബലാത്സംഗം തെളിയണമെന്നില്ല. ഷണ്ഡത്വം ഉള്ളവരെയൊന്നും സാധാരണഗതിയില്‍ വൈദികരാകാന്‍ വരില്ല. വൈദികനായ ശേഷം പിന്നീട് ശേഷി മാറ്റുമെന്നും പറയാനാവില്ല. ലൈംഗികശേഷിയും ബലാത്സംഗവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അമ്പത് വര്‍ഷം പഴക്കമുള്ള സമ്പ്രദായമാണ് ഇവിടെ പാലിക്കുന്നത്. ശാസ്ത്രീയമായ കാര്യങ്ങള്‍ പഠിക്കാതെ ഊഹാപോഹങ്ങളാണ് പറയുന്നത്. ശരിയായ ദിശയില്‍ നടക്കുന്ന പരിശോധനയില്‍ വര്‍ഷങ്ങള്‍ പരിചയമുള്ള വിദഗ്ധര്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഈ മേഖലയില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ പറയുന്നു.

Ads by Google
Wednesday 12 Sep 2018 08.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW