Wednesday, September 12, 2018 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.15 AM

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഗര്‍ഭം അലസിപ്പിച്ചു; ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

Chhattisgarh

റായിപൂര്‍: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പ്രദേശവാസികളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ദിവസങ്ങള്‍ക്കുള്ളില്‍ ഛത്തീസ്ഗഡില്‍ നിന്നും വീണ്ടും ഒരു പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കണ്‍കര്‍ ഗ്രാമത്തില്‍ നിന്നും മറ്റൊരു വാര്‍ത്ത കൂടി റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഗര്‍ഭിണിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളടക്കമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീടിനുള്ളില്‍ വച്ച് പീഡനത്തിനിരയാകുന്നതിന്റെ ദൃശ്യങ്ങളാണ് സമാനമായി പ്രചരിച്ചത്. രണ്ടു സംഭവങ്ങളും ഒരേ ഗ്രാമത്തില്‍ വച്ചാണ് നടന്നിരിക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി.

സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്നും 250 കിലോ മീറ്ററകലെയാണ് കണ്‍കര്‍ ഗ്രാമമുള്ളത്. ഈ മാസം 9നാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഗ്രാമത്തില്‍ തന്നെയുള്ള നിരാശു ബിശ്വാസ് എന്ന 65കാരനെതിരെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും ഇതുവഴി ഗര്‍ഭം അലസിപ്പിച്ചുവെന്നും പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം മൂന്നുമാസം മുന്‍പാണ് പീഡനമുണ്ടായത്.

തനിക്കുണ്ടായ പീഡനത്തെക്കുറിച്ച് സെപ്റ്റംബര്‍ എട്ടിന് കുട്ടി തന്റെ അമ്മയോട് പറഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കി തൊട്ടടുത്ത ദിവസം തന്നെ ഗ്രാമീണര്‍ യോഗം വിളിച്ചു ചോര്‍ക്കുകയും ചെയ്തു. പ്രതിയെ യോഗത്തില്‍ വച്ച് ഗ്രാമീണര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു.

ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും മറ്റൊന്നില്‍ പെണ്‍കുട്ടിയെ ഗ്രാമീണരുടെ മുന്നിലിട്ട് വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യമാണുള്ളത്. പരിശോധനയില്‍ ഇത് രണ്ടും ഒന്നിച്ച് എടുത്തത് മാത്രമാണെന്നും പോലീസ് പറയുന്നു. എന്നാല്‍, പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മര്‍ദ്ദിച്ചതിനെക്കുറിച്ച് പറയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW