Wednesday, September 12, 2018 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.03 AM

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഹരിയാനയിലും ജമ്മു കശ്മീരിലും ഭൂചലനം

Earthquake

ശ്രീനഗര്‍: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഹരിയാനയിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 5.15നാണ് ജമ്മു കശ്മീരില്‍ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഹരിയാനയിലെ ജഹ്ജാറിലാണ് രണ്ടാമത് ഭൂചലനം ഉണ്ടായത്. രാവിലെ 5.43 ഓടുകൂടിയായിരുന്നു ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

രണ്ട് സംഭവങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW