Thursday, February 21, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.01 AM

ഉച്ചത്തിലുള്ള ഫോണ്‍ വിളി; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

uploads/news/2018/09/247956/murder.jpg

ദുബായ്: ഫോണില്‍ ഉറക്കെ സംസാരിച്ച യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ദുബായ് അല്‍ ക്വാസിസിലെ താമസ സ്ഥലത്തായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും. കൊല്ലപ്പെട്ട യുവാവ് ഫോണില്‍ സംസാരിക്കുന്നതിനിടെ ശബ്ദം കുറയ്ക്കാന്‍ 37കാരനായ പ്രതി ആവശ്യപ്പെടുകയായിരുന്നു.

ഇതിനെച്ചൊല്ലി ബാല്‍ക്കണിയില്‍ വെച്ച് ഇരുവരും വാക്കു തര്‍ക്കത്തിലായി. തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്ന പ്രതി സുഹൃത്തിനെ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊലപാതകം, ലൈസന്‍സില്ലാത്ത മദ്യഉപയോഗം എന്നിവ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു.

Ads by Google
Wednesday 12 Sep 2018 08.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW