Sunday, July 07, 2019 Last Updated 16 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 07.48 AM

കന്യാസ്ത്രീ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറയുമ്പോഴും നിശബ്ദരാകുന്ന ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങാന്‍ ജോയ് മാത്യുവും

face book

കോഴിക്കോട്: കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് കേസ് നല്‍കിയിട്ടും യാതൊരു നടപടിയും ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. താന്‍ പീഡനത്തിനും നിരന്തരമായാ ബലാത്സംഗത്തിനും ഇരയായെന്ന് കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ഇത്രയും ദിവസമായിട്ടും യാതൊരു നടപടിയും ഭറണകൂടത്തിന്റ ഭാഗത്തു നിന്നും ഉണ്ടാകാത്തത് മലയാളികള്‍ക്ക് മുഴുവന്‍ അപമാനകരമാണെന്നും അദ്ദേഹം പറയുന്നു.

വിഷയത്തില്‍ ഭരണകൂടം സ്വീകരിക്കുന്ന നിശബ്ദതതയ്‌ക്കെതിരെ പ്രതികരിക്കണമെന്ന് അദ്ദേഹം പറയുന്നു. അത് കന്യാസ്ത്രീകള്‍ സമരം ചെയ്യുന്ന പന്തലില്‍ ആകണമെന്നില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പ്രതിക്ഷേധിക്കാം. അത്തരം ഒരു പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട്ട് കാര്‍ മാനാഞ്ചിറിയില്‍ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് ചുറ്റും നിന്ന് പ്രതിഷേധിക്കുമെന്നും ജോയ് മാത്യു പറഞ്ഞി. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നീതിബോധമുള്ള ഏവരെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 07.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW