Monday, February 18, 2019 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 07.21 AM

ദുബായ് ഭാഗ്യദേവത വീണ്ടും ഇന്ത്യക്കാരനെ കടാക്ഷിച്ചു, വന്ന് ചേര്‍ന്നത് ഏഴ് കോടിക്കുമേല്‍ ഭാഗ്യം

 dubai duty free raffle

ദുബായ്: പൊതുവെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ വിജയികളാകാറുണ്ട്. ഇക്കുറിയും ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരന്റെ നേതൃത്വത്തില്‍ പത്ത് പേര്‍ ചേര്‍ന്ന് സ്വന്തമാക്കിയ ടിക്കറ്റിനാണ്. ഒരു മില്യണ്‍ യു.എസ് ഡോളര്‍(ഏകദേശം ഏഴ് കോടി 25 ലക്ഷം രൂപ) സമ്മാന തുക ദുബായില്‍ ഷോറൂം മാനേജറായി ജോലി ചെയ്യുന്ന പഞ്ചിബ് സ്വദേശി ഗുര്‍മിത് സിംഗ്(38) ആണ് സ്വന്തമാക്കിത്.

ഒപ്പം ജോലി ചെയ്യുന്ന ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒമ്പത് പേരെ ഉള്‍പ്പെടുത്തിയാണ് ഗുര്‍മിത് ടിക്കറ്റ് വാങ്ങിയത്. ഓണ്‍ലൈന്‍വഴി വാങ്ങിയ 1197 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ഗുര്‍മിത് നേരത്തെയും നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് മറ്റ് ഒമ്പത് പേരെ ഉള്‍പ്പെടുത്തി അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. 16 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്ത് വരികയാണ് അദ്ദേഹം. സമ്മാന തുക പത്ത് പേരും ചേര്‍ന്ന് തുല്യമായി വീതിച്ചെടുക്കും. ഇവര്‍ എല്ലാവരും അല്‍ ഫത്തിം ട്രേഡിംഗ് എന്റര്‍പ്രൈസസിലെ ജീവനക്കാരാണ്.

Ads by Google
Wednesday 12 Sep 2018 07.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW