Saturday, February 16, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 07.13 AM

കന്യാസ്ത്രീകളുടെ സമരം ദേശീയ ശ്രദ്ധയില്‍ ; വഞ്ചി സ്‌ക്വയറില്‍ പ്രതിഷേധം അഞ്ചാം ദിവസം ; ഇന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹം

uploads/news/2018/09/247952/nuns.jpg

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് കര്‍മസമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം അഞ്ചാം ദിവസത്തിലേക്ക്. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലേക്കെത്തുന്നവരുടെ എണ്ണവും അനുദിനം കൂടുകയാണ്.

ഇന്നലെ രാവിലെ മുതല്‍ പൊതുജനങ്ങളും മലപ്പുറം, കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍നിന്നു വിവിധ സംഘടനാ നേതാക്കളും എത്തി. പത്തോളം ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യവും സമരത്തിന്റെ നാലാം ദിവസത്തെ ശ്രദ്ധേയമാക്കി. എ.ഐ.െവെ.എഫ്, എസ്.യു.സി.ഐ, മഹിളാ മോര്‍ച്ച, നാഷണല്‍ വുമണ്‍സ് ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് മുദ്രാവാക്യം വിളികളുമായി സമരകേന്ദ്രത്തിലേക്ക് ആദ്യ മണിക്കൂറുകളിലെത്തിയത്.

കുറവിലങ്ങാട് മഠത്തില്‍നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമരപ്പന്തലിലെത്തിയ നാലു കന്യാസ്ത്രീകളെയും മുദ്രാവാക്യം വിളികളോടെയാണ് സമരവേദിയിലേക്കു സ്വാഗതം ചെയ്തത്. കന്യാസ്ത്രീകളായ അനുപമ, ജോസെഫെന്‍, ആല്‍ഫി, ലീന റോസ് എന്നിവരാണ് ഇന്നലെ സമരവേദിയിലെത്തിയത്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിനു പിന്തുണ വര്‍ധിച്ചതിനെത്തുടര്‍ന്ന് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്്ഷന്‍ കൗണ്‍സിലില്‍ രൂപീകരിച്ചാണ് സമരം തുടരുന്നത്.

സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന സത്യഗ്രഹത്തില്‍ വി.എം. സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ന് എറണാകുളത്ത് സാംസ്‌കാരിക കൂട്ടായ്മയും സംഘടിപ്പിക്കും.

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, സംവിധായകന്‍ മേജര്‍ രവി, കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ കെ. അരവിന്ദാക്ഷന്‍, സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിന്‍സന്റ് മാളിയേക്കല്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ഗാന്ധിയനും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ. എം.പി. മത്തായി, എസ്.യു.സി.ഐ(സി) സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജീവന്‍, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് മിനി കെ. ഫിലിപ്, ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗെനെസേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.കെ. ബിജു തുടങ്ങിയവര്‍ പിന്തുണയുമായി എത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW