Monday, November 19, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.07 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം ജി
നോമിനേറ്റ്‌ ചെയ്‌തു.
മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക്‌ പ്ര?ഫസര്‍ (ഡോ.) ജയച്ചന്ദ്രന്‍ കെ , സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസ്‌ ( മഞ്‌ജുതര, ജെട്ടീ റോഡ്‌, കോട്ടയം-1) നോമിനേറ്റ്‌ ചെയ്‌തു.
ഫാക്കല്‍റ്റി ഓഫ്‌ ലാഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍ ഡീന്‍, പ്ര?ഫസര്‍. (ഡോ.) കെ എം കൃഷ്‌ണന്‍, ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌, സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സ്, ഫാക്കല്‍റ്റി ഓഫ്‌ മാനോജ്‌മെന്റ്‌ സയന്‍സസ്‌ ഡീന്‍, പ്ര?ഫസര്‍ (ഡോ.) സന്തോഷ്‌ പി തമ്പി, സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ ആന്‍ഡ്‌ ബിസിനന്‍സ്‌ സ്‌റ്റഡീസ്‌, ഫാക്കല്‍റ്റി ഓഫ്‌ ലോ ഡീന്‍, പ്ര?ഫസര്‍ (ഡോ.) ബിസ്‌മി ഗോപാലകൃഷ്‌ണന്‍, ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌, സ്‌കൂള്‍ ഓഫ്‌ ഇന്‍ഡ്യന്‍ ലീഗല്‍ തോട്ട്‌ എന്നീവരെയും സിന്‍ഡിക്കേറ്റിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തു.

എം ജി പി ജി ഏകജാലകം: രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു.

രണ്ടാം സപ്ലീമെന്ററി അലോട്‌മെന്റില്‍ പ്രവേശനത്തിനു അര്‍ഹത നേടിയവര്‍ 13/09/2018-നു 4.30 പി എം-നു മുമ്പായി ബന്ധപ്പെട്ട കോളേജുകളില്‍ പ്രവേശനം നേടേണ്ടതാണ്‌.
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഏകജാലകം വഴിയുളള പി ജി പ്രവേശനത്തിനുളള (2018) രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഈ മാസം 13-നു 4.30 പി എം-നു മുമ്പായി അലോട്‌മെന്റ്‌ ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. ഈ മാസം 13-നകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.
എം ജി ബിരുദ ഏകജാലകം: രണ്ടാം ഫൈനല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. രണ്ടാം സപ്ലീമെന്ററി അലോട്‌മെന്റില്‍ പ്രവേശനത്തിനു അര്‍ഹത നേടിയവര്‍ 12/09/2018-നു 4.30 പി എം-നു മുമ്പായി ബന്ധപ്പെട്ട കോളേജുകളില്‍ പ്രവേശനം നേടേണ്ടതാണ്‌.
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഏകജാലകം വഴിയുളള ബിരുദ പ്രവേശനത്തിനുളള (2018) രണ്ടാം ഫൈനല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. രണ്ടാം ഫൈനല്‍ അലോട്‌മെന്റ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഈ മാസം 12-നു 4.30 പി എം-നു മുമ്പായി അലോട്‌മെന്റ്‌ ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. ഈ മാസം 12-നകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.

പരിക്ഷാഫലം പ്രസിദ്ധീകരിച്ചു

2018 ജനുവരി മാസം നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.ബി.എ, ബി.സി.എ, ബി ബി എം, ബി.എസ്‌.ഡബ്യൂ, ബി.ടി.എസ്‌, ബി.എഫ്‌.ടി സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ടി പരീക്ഷയുടെ ഉത്തരകടലാസുകള്‍ പുനര്‍ മൂല്യം നിര്‍ണയം നടത്തുവാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ നിശ്‌ചിത ഫോറത്തില്‍ ഒരു പേപ്പറിന്‌ 350/-രൂപ നിരക്കില്‍ ഫീസൊടുക്കി 23.09.2018 നോ അതിനു മുന്‍പോ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്‌. ടി പരിക്ഷയുടെ സൂക്ഷമപരിശോധനയ്‌ക്ക് പേപ്പര്‍ ഒന്നിന്‌ 150/-രൂപ നിരക്കില്‍ ഫീസൊടുക്കി 23.09.2018 നോ അതിനു മുന്‍പോ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്‌.
2018 ജനുവരി മാസം നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബികോം സിബിസിഎസ്‌എസ്‌ സപ്ലിമെന്ററി (2013-2016) അഡ്‌മിഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യം നിര്‍ണയത്തിനും, സൂക്ഷമപരിശോധനയ്‌ക്കും അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി 24.09.2018.
2017 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി. വോക്ക്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യം നിര്‍ണയത്തിനും, സൂക്ഷമപരിശോധനയ്‌ക്കും അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി 24.09.2018.

സൂഷ്‌മ പരിശോധന

2017 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം കോം (സിഎസ്‌എസ)്‌, 2016 ഡിസംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്‌റ്റര്‍ എം കോം( പ്രൈവറ്റ്‌) എന്നീ ഉത്തരക്കടലാസുകളുടെ സൂക്ഷമപരിശോധന ഇ ജെ 5 സെക്ഷനില്‍ വച്ച്‌ ഈ മാസം 17,18,19 തീയതികളില്‍ നടത്തുന്നതാണ്‌. വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം എം ജി യൂണിവേഴ്‌സിറ്റി പരീക്ഷാഭവന്‍ റൂം നമ്പര്‍ 226-ല്‍, തിരിച്ചറിയല്‍ കാര്‍ഡ്‌/ ഹാള്‍ടിക്കറ്റ്‌ എന്നിവയുമായി എത്തിച്ചേരേണ്ടതാണ്‌.
പരീക്ഷാ തീയതി
ഒന്നാം സെമസ്‌റ്റര്‍ ബി പി എഡ ്‌(2017 അഡ്‌മിഷന്‍ റഗുലര്‍)/ 2015,2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരിക്ഷകള്‍ 28/09/2018-ന്‌ ആരംഭിക്കും. 15/09/2018 ഫീസ്‌ അടയ്‌ക്കാനുളള അവസാന തീയതിയാണ്‌. 50 രൂപ ഫൈനോടുകൂടി 17/09/2018-നും 500 രൂപ ഫൈനോടുകൂടി 19/09/2018 വരെയും ഫീസ്‌ ഒടുക്കാവുന്നതാണ്‌.
രണ്ടാം സെമസ്‌റ്റര്‍ ബി പി എഡ ്‌(2017 അഡ്‌മിഷന്‍ റഗുലര്‍)/ 2015,2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരിക്ഷകള്‍ 09/10/2018-ന്‌ ആരംഭിക്കും. 15/09/2018 ഫീസ്‌ അടയ്‌ക്കാനുളള അവസാന തീയതിയാണ്‌. 50 രൂപ ഫൈനോടുകൂടി 17/09/2018-നും 500 രൂപ ഫൈനോടുകൂടി 19/09/2018 വരെയും ഫീസ്‌ ഒടുക്കാവുന്നതാണ്‌.
മൂന്നാം വര്‍ഷ ബിഎസ്‌ സി എം. എല്‍ റ്റി (2015 അഡ്‌മിഷന്‍ റഗുലര്‍)/ 2009-2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരിക്ഷകള്‍ 05/10/2018-ന്‌ ആരംഭിക്കും. 15/09/2018 ഫീസ്‌ അടയ്‌ക്കാനുളള അവസാന തീയതിയാണ്‌. 50 രൂപ ഫൈനോടുകൂടി 17/09/2018-നും 500 രൂപ ഫൈനോടുകൂടി 19/09/2018 വരെയും ഫീസ്‌ ഒടുക്കാവുന്നതാണ്‌. 100 രൂപ റഗുലര്‍ അപ്പിയറന്‍സ്‌ വിദ്യാര്‍ത്ഥികളും, ഒരു പേപ്പറിന്‌ 30 രൂപ വീതം (ആകെ 200 രൂപ) സബ്‌സിക്വന്റ്‌റ് വിദ്യാര്‍ത്ഥികളും പരിക്ഷാ ഫീസിനു പുറമെ സി.വി ക്യാമ്പ്‌ ഫീസായും അടയ്‌ക്കേണ്ടതാണ്‌.
തീയതി നീട്ടി
ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി എ- ബി കോം പ്രെവറ്റ്‌ രജിസ്‌ട്രഷന്‍ (2017 അഡ്‌മിഷന്‍ സിബിസിഎസ്‌എസ്‌ റഗുലര്‍/2017 അഡ്‌മിഷന്‌ മുന്‍പ്‌ സിബിസിഎസ്‌എസ്‌ സപ്ലിമെന്ററി) പരീക്ഷകളുടെ ഫീസ്‌ 50 രുപ ഫൈനോടുകൂടി 14/09/2018 വരെയും 500 രൂപ ഫൈനോടുകൂടി 18/09/2018 വരെയും അടയ്‌ക്കാവുന്നതാണ്‌.

കേരള

പരീക്ഷ മാറ്റി

2018 സെപ്‌റ്റംബര്‍ 25 ന്‌ ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ എം.എ/എം.കോം പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ പരീക്ഷകള്‍ 2019 ജനുവരിയിലേയ്‌ക്ക്‌ മാറ്റിയിരിക്കുന്നു. ടൈംടേബിള്‍ പിന്നീട്‌ അറിയിക്കും.

Ads by Google
Wednesday 12 Sep 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW